എന്റെ കട സൂപ്പര്‍മാര്‍ക്കറ്റ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം | എന്റെ കട സൂപ്പര്‍മാര്‍ക്കറ്റ് എന്ന പേരില്‍ തട്ടിപ്പ് നടത്തി പലരില്‍നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി മനോജ് കുമാറാണ് അറസ്റ്റിലായത്.കേസിലെ മറ്റു നാല് പ്രതികളായ സാബു കുമാര്‍, കിഷോര്‍ കുമാര്‍, സഹര്‍ഷ്, അശോക് കുമാര്‍ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി 35 പേരില്‍ നിന്ന് 30 കോടിയോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. ഒരു പഞ്ചായത്തില്‍ ഒരുകട എന്ന നിലയില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റിന്റെ ശൃംഖല തുടങ്ങുമെന്ന വാഗ്ദാനം നല്‍കിയാണ് സംഘം തട്ടിപ്പ് നടത്തിയത്. ഒരാളില്‍ നിന്ന് 10 ലക്ഷം മുതല്‍ 35 ലക്ഷം വരെ പ്രതികള്‍ കൈപറ്റിയിരുന്നു.

 

Post a Comment

Previous Post Next Post