തിരുവനന്തപുരം | കെ എസ് ആര്‍ ടി സിയില്‍ ജനുവരി മാസത്തെ ശമ്പളം നല്‍കാനായി 70 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. ഇടക്കാല ആശ്വാസമായ 1500 രൂപ ഉള്‍പ്പെടെ വിതരണം ചെയ്യനാണ് ഇത്രയും തുക അനുവദിച്ചിരിക്കുന്നത്. ശമ്പള വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കുമെന്ന് സി എം ഡി അറിയിച്ചു.
അതേ സമയം ടിക്കറ്റേതര വരുമാനം വര്‍ധിപ്പിക്കാനായി ബസുകളില്‍ പരസ്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ഇടനിലക്കാരെ ഒഴിവാക്കി കെഎസ്ആര്‍ടിസി നേരിട്ട് പരസ്യങ്ങളും സ്വീകരിച്ച് തുടങ്ങി. 1000 ബസുകളില്‍ ഒരുമാസത്തെക്ക് പരസ്യം ചെയ്യുന്നതിനായി പിആര്‍ഡി വഴി 1.21 കോടി രൂപയുടെ കരാറില്‍ കെ എസ് ആര്‍ ടി സി ഒപ്പ് വെച്ചു. കൊവിഡ് കാലത്ത് ബസുകള്‍ സര്‍വ്വീസുകള്‍ നടത്തുന്നില്ലെന്ന് പറഞ്ഞ് ഏജന്‍സികള്‍ പിന്‍വാങ്ങുകയും പണം അടയ്ക്കാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഏജന്‍സികളെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
Post a Comment