ബിജെപി - എസ്എഫ്‌ഐ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ ബിജെപി - എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷം. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. കൊടി സ്ഥാപിക്കാനെത്തിയ ബിജെപി പ്രവർത്തകരും യൂണിവേഴ്സിറ്റി കോളേജിന് സമീപത്തുണ്ടായിരുന്ന എസ്എഫ്ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷം ഉണ്ടായത്. കൊടി സ്ഥാപിക്കാനുള്ള ബിജെപി പ്രവർത്തകരുടെ ശ്രമം എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞു. ഇതാണ് നേരിയ സംഘർഷത്തിലേക്ക് നയിച്ചത്. ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തിയതിനാൽ സംഘർഷം അക്രമത്തിലേക്ക് നീങ്ങുന്നത് തടയാനായി. ബിജെപി, എസ്എഫ്ഐ പ്രവർത്തകരെപോലീസ് സംഭവ സ്ഥലത്തുനിന്ന് നീക്കി. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ 
പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് സംഭവ സ്ഥലം സന്ദർശിച്ചു. സംഭവ സമയത്ത് പോലീസ് സാന്നിധ്യം ഉണ്ടായിട്ടും അക്രമികളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ലെന്ന് ബിജെപി ആരോപിച്ചു

Post a Comment

Previous Post Next Post