നിയമസഭാ തിരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാക്കൾ കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി ചർച്ച നടത്തി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നേതാക്കൾ മർകസിലെത്തി ചർച്ച നടത്തിയത്. എ.ഐ.സി.സി അംഗം പി.വി.മോഹനൻ, ടി.സിദ്ദീഖ്, കെ.പി.അനിൽ കുമാർ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ പിന്തുണ തന്നെയാണ് മുഖ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ പോര. പ്രാദേശിക വിഷയങ്ങളിൽ കൂടി സജീവമായി ഇടപെടുന്ന രീതിയിലേക്ക് കോൺഗ്രസിന്റെ പ്രവർത്തന ശൈലി മാറണമെന്ന് കാന്തപുരം നേതാക്കളോട് നിർദേശിച്ചു. മതേതരത്വം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിൽ നിന്ന് കോൺഗ്രസ് പുറകോട്ടുപോകുന്നതായി ചില സംശയങ്ങളുണ്ട്. ഇക്കാര്യത്തിലും ഉചിതമായ നടപടികൾ വേണമെന്നും എല്ലാവരുടേയും വിശ്വാസം ആർജിക്കാൻ കോൺഗ്രസിനാകണമെന്നും കാന്തുപരം എപി അബൂബക്കർ മുസ്ല്യാർ നിർദേശിച്ചു.
Post a Comment