കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റാണെന്ന പോലെ തോന്നിയിട്ടുണ്ട്: ധർമ്മജൻ ബോള്‍ഗാട്ടി

നമ്മുടെ നാട്ടില്‍ കലാകാരന്‍മാരില്‍ ഞാന്‍ കോണ്‍ഗ്രസാണെന്ന് പറയുന്ന വളരെ കുറച്ച് പേരെയുള്ളു, കോണ്‍ഗ്രസാകുന്നത് എന്തോ തെറ്റാണെന്ന പോലെ തോന്നിയിട്ടുണ്ടെന്നും നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും മത്സരിക്കുമെന്നും അദ്ദേഹം ഇന്ന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എഐസിസി സെക്രട്ടറി പിവി മോഹനനുമായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി കൂടിക്കാഴ്ച നടത്തി.

ഇതില്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം ചര്‍ച്ചയായെന്ന് ധര്‍മ്മജന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രക്ക് ശേഷം തീരുമാനമാവും. അത് തീരുമാനിക്കേണ്ടത് നേതാക്കളാണ്. തന്നോട് ആരും മത്സരിക്കാന്‍ പറഞ്ഞിട്ടില്ല, മത്സരിക്കുന്നത് സംബന്ധിച്ച് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. ഏറ്റവും അവസാനം സീറ്റ് പ്രഖ്യാപിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസെന്നും ധര്‍മ്മജന്‍ പറഞ്ഞു

Post a Comment

Previous Post Next Post