ഇന്ത്യയിൽ ജനിച്ചതിന് നന്ദി; കർഷകസമര ട്വീറ്റില്‍ സച്ചിന് ശ്രീശാന്തിന്റെ പിന്തുണ

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന കർഷകസമരവുമായി ബന്ധപ്പെട്ട വിവാദ ട്വീറ്റിൽ
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിൻ തെൻഡുൽക്കര്‍ക്ക് പിന്തുണയുമായി മലയാളി താരം എസ് ശ്രീശാന്ത്.
“ഒരു വാക്കിനും എന്റെ സ്നേഹം പ്രകടിപ്പിക്കാൻ കഴിയില്ല. ഇന്ത്യയിൽ ജനിച്ചതിന് നന്ദി. അദ്ദേഹം എല്ലായ്പ്പോഴും ഇന്ത്യയുടെ അഭിമാനമായിരിക്കും”ശ്രീശാന്ത് വ്യക്തമാക്കി.

ലോക പ്രശസ്ത പോപ്പ് ഗായിക റിയാന, പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ് എന്നിവർ കർഷക സമരത്തിന് പിന്തുണയുമായിഎത്തിയപ്പോഴായിരുന്നു സച്ചിൻ തെൻഡുൽക്കറുടെ വിവാദ ട്വീറ്റ്. ഇന്ത്യയുടെ വിഷയങ്ങളിൽ ബാഹ്യശക്തികൾക്ക് കാഴ്ചക്കാരാകാം, എന്നാല്‍ പങ്കാളികളാകാനാകില്ലെന്നും രാജ്യം ഒരുമിച്ചു നിൽക്കണമെന്നുമായിരുന്നു സച്ചിന്റെ ട്വീറ്റ്. ഇത് ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം സച്ചിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത്.

Post a Comment

Previous Post Next Post