സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്നത് തെറ്റായ പ്രചാരണം: എം എ ബേബി

തിരുവനന്തപുരം|  ജനങ്ങളെ ദുരിതങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.
ഇതില്‍ നിന്ന് ശ്രദ്ധതിരിച്ചു വിടാനാണ്‌ യു ഡി എഫ് ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത്. ശബരിമല വിഷയം നിലവില്‍ ഭരണഘടനയുടെ വിശാലബെഞ്ച് പരിഗണിക്കുകയാണ്. വിശ്വാസ കാര്യത്തില്‍ സര്‍ക്കാറുകള്‍ക്കുള്ള അധികാര പരിധിയാണ് സുപ്രീം കോടതി വിശാല പെഞ്ച് പരിഗണിക്കുന്നത്. ഇത്തരത്തില്‍ സുപ്രീം കോടതി പരിഗണിക്കുന്ന ഒരു വിഷയത്തില്‍ നിയമം
കൊണ്ടുവരുമെന്നത് ഏത്രമാത്രം ബുദ്ധിശൂന്യമാണമെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ബേബി പറഞ്ഞു.

സുപ്രീം കോടതി വിധി പറഞ്ഞ ശേഷമേ വിഷയത്തില്‍ ഇനി ഒരു നിലപാട് എടുക്കാന്‍ കഴിയൂ. അതിന് മുമ്പ് വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറയുന്നത് തന്നെ മൗഢ്യമാണ്. കോടതി വിധി വന്ന ശേഷം അത് നടപ്പാക്കുന്നതിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാര്‍ തീരുമാനമെടുക്കും. സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കുമെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുകയാണ്. തനിക്കോ, പാര്‍ട്ടിക്കോ അത്തരം ഒരു നിലപാട് ഇല്ല. താന്‍ അങ്ങനെ പറഞ്ഞിട്ടുമില്ല.

ശബരിരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രീം കോടതി അനുവദിച്ചപ്പോള്‍ തുടക്കത്തില്‍ സ്വാഗതം ചെയ്തവരാണ് ബി ജെ പി. എന്നാല്‍ ഇത് വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഉപയോഗിക്കാന്‍ കഴിയുമെന്ന് വന്നതോടെ നിലപാട് മാറ്റുകയായിരുന്നു. ശബരിമലയില്‍ പാര്‍ട്ടി നിലപാട് ബലം പ്രയോഗിച്ച് നടപ്പാക്കില്ല. കോടതി വിധ വന്നശേഷം സമൂഹത്തില്‍ ഇത് ചര്‍ച്ച ചെയ്ത് സര്‍ക്കാറും പാര്‍ട്ടിയും തീരുമാനത്തിലെത്തുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.



കടം , മറ്റു ഇടപാടുകൾ എല്ലാം ഇനി ഈ ആപ്പിൽ സൂക്ഷിക്കാം install app 

 

Post a Comment

Previous Post Next Post