പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നടത്തുന്ന വിവരം അധികൃതരെ അറിയിച്ചാൽ ഇനി 2,500 രൂപ പാരിതോഷികം നൽകും. പ്രായപൂർത്തിയാകാതെ വിവാഹം നടത്തുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സമൂഹനീതി വകുപ്പ് തീരുമാനം എടുത്തത്. വനിതാ- ശിശുക്ഷേമ സമിതിയ്ക്കാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്.
Read More👇
പ്രായപൂർത്തിയാകാത്തവരുടെ വിവാഹം നടത്തുന്ന വിവരം നൽകുന്നവർക്ക് 2500 രൂപയാണ് പ്രതിഫലമായി ലഭിക്കുക. ഈ സാമ്പത്തിക വർഷം മുതൽ ഇതിനായുള്ള ഫണ്ട് നൽകിത്തുടങ്ങും. പ്രതിഫലം നൽകാൻ അഞ്ച് ലക്ഷം രൂപ മാറ്റിവെയ്ക്കാനും സംസ്ഥാന സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അതേസമയം വിവരം അറിയിക്കുന്നവരുടെ വിശദാംശങ്ങൾ പുറത്തുവിടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഇതോടെ പ്രായപൂർത്തിയാകാതെ വിവാഹം നടത്തുന്നവർക്ക് പണികിട്ടുമെന്നുള്ള കാര്യം ഉറപ്പായിരിക്കുകയാണ്. നിലവിൽ സ്ത്രീകൾക്ക് 18 വയസും പുരുഷന്മർക്ക് 21 വയസുമാണ് വിവാഹപ്രായം. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്.
Read More👇
Post a Comment