മുസ്ലീങ്ങളെ കൊല്ലണം : ആലപ്പുഴയിൽ വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് അറസ്‌റ്റിൽ

ആലപ്പുഴ :

വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവിനെ ആലപ്പുഴ നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പുളിങ്കുന്ന് ​ശ്രീശൈലം ജിനുമോനാണ് (42) അറസ്​റ്റിലായത്.

Read Also: പാൻ കാർഡ് ഇല്ലെ? 10 മിനിറ്റിനകം പാൻ കാർഡ് റെഡി! വളരെ ഈസിയായി സ്വന്തമായി അപേക്ഷിക്കാം ➡️ CLICK HERE

വയലാറിൽ ആർഎസ്​എസുകാരൻ വെട്ടേറ്റുമരിച്ചതിൽ പ്രതിഷേധിച്ച്​ വ്യാഴാഴ്​ച നടത്തിയ ഹർത്താലിനിടെയാണ് വിദ്വേഷ പ്രസംഗം. പ്രകടനത്തിന് ശേഷം തോണ്ടൻകുളങ്ങര ക്ഷേത്രത്തിന്​ സമീപം ചേർന്ന ​ യോഗത്തിലായിരുന്നു പ്രസംഗം. പ്രസംഗം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മതസ്​പർധ വളർത്തൽ, വിഭാഗീയത സൃഷ്​ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ്​ സ്വമേധയ കേസെടുക്കുകയായിരുന്നു. അറസ്റ്റ് അറിഞ്ഞ് ബിജെപി- ആർഎസ്​എസ്​ പ്രവർത്തകർ പൊലീസ്​റ്റേഷൻ പരിസരത്ത്​ പ്രകോപനവുമായി എത്തിയിരുന്നു.

Follow facebook page

Click Here

തൊഴിൽ വാർത്തകൾ മലയാളത്തിൽ 

Click Here

Join Job News-Telegram Group

Click Here

Post a Comment

Previous Post Next Post