ആലപ്പുഴ :
വിദ്വേഷ പ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവിനെ ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദുഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി പുളിങ്കുന്ന് ശ്രീശൈലം ജിനുമോനാണ് (42) അറസ്റ്റിലായത്.
Read Also: പാൻ കാർഡ് ഇല്ലെ? 10 മിനിറ്റിനകം പാൻ കാർഡ് റെഡി! വളരെ ഈസിയായി സ്വന്തമായി അപേക്ഷിക്കാം ➡️ CLICK HERE
വയലാറിൽ ആർഎസ്എസുകാരൻ വെട്ടേറ്റുമരിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച നടത്തിയ ഹർത്താലിനിടെയാണ് വിദ്വേഷ പ്രസംഗം. പ്രകടനത്തിന് ശേഷം തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപം ചേർന്ന യോഗത്തിലായിരുന്നു പ്രസംഗം. പ്രസംഗം സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ മതസ്പർധ വളർത്തൽ, വിഭാഗീയത സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു. അറസ്റ്റ് അറിഞ്ഞ് ബിജെപി- ആർഎസ്എസ് പ്രവർത്തകർ പൊലീസ്റ്റേഷൻ പരിസരത്ത് പ്രകോപനവുമായി എത്തിയിരുന്നു.
Follow facebook page | |
തൊഴിൽ വാർത്തകൾ മലയാളത്തിൽ | |
Join Job News-Telegram Group |
إرسال تعليق