രാഷ്ട്രീയം മാറുന്നു എന്ന് സൂചന
നിയമസഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തിയിരിക്കെയാണ് ഹൈക്കമാന്റ് നിയോഗിച്ച സ്വകാര്യ ഏജന്‍സിയുടെ സര്‍വ്വെ ഫലം പുറത്തുവന്നിരിക്കുന്നത്. 140 മണ്ഡലങ്ങളിലും ഏജന്‍സി സര്‍വ്വെ നടത്തി. ജയസാധ്യത ആര്‍ക്ക് എന്നത് സംബന്ധിച്ചും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ആരാകണം എന്നതും ഉള്‍പ്പെടെ രണ്ടു സര്‍വ്വെകളാണ് നടത്തിയത
കോണ്‍ഗ്രസിന് സാധ്യത ഇങ്ങനെ
കോണ്‍ഗ്രസിന് 45 മുതല്‍ 50 വരെ സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട് എന്ന് സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. 90 സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിക്കാന്‍ ഒരുങ്ങുന്നത്. പകുതി സീറ്റില്‍ തോല്‍ക്കുമെന്ന സൂചനയും സര്‍വ്വെയില്‍ പറയുന്നു. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ പരിഗണിച്ചാല്‍ നേട്ടമുണ്ടാകുമെന്നും സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു.
Read also ദിവസവും ജോലി അവസരങ്ങൾ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉🖱️🖱️
മധ്യകേരളത്തില്‍ യുഡിഎഫിന് നേട്ടമുണ്ടാകുമെന്നാണ് സര്‍വ്വെ ഫലം സൂചിപ്പിക്കുന്നത്. മധ്യകേരളം സാധാരണ യുഡിഎഫിനൊപ്പം നില്‍ക്കുന്ന മേഖലയാണ്. എന്നാല്‍ കേരള കോണ്‍ഗ്രസിലെ ഭിന്നതായണ് ഈ സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചത്. എന്നാല്‍ ഹൈക്കമാന്റ് നിയോഗിച്ച സര്‍വ്വെ സംഘം പറയുന്നു മധ്യകേരളം യുഡിഎഫിനൊപ്പമാകുമെന്ന്.
അടുത്തിടെ ഉയര്‍ന്ന ചില വിവാദങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമൊരുക്കി എന്നാണ് വിലയിരുത്തല്‍. ഉദ്യോഗാര്‍ഥികളുടെ സമരവും സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഇടപെടലും രാഷ്ട്രീയ തരംഗം മാറ്റാന്‍ സഹായകമാണ് എന്ന് സര്‍വ്വെയില്‍ സൂചിപ്പിക്കുന്നു. കൂടാതെ മല്‍സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തീരദേശത്ത് ഇടതുപക്ഷ വിരുദ്ധ വികാരമുണ്ടായി എന്നും സൂചിപ്പിക്കുന്നു.
തീരദേശത്ത് യുഡിഎഫ് രണ്ടു ജാഥകള്‍ നടത്തുകയാണ്. ടിഎന്‍ പ്രതാപനും ഷിബു ബേബി ജോണുമാണ് യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. ഇതോടെ തീരദേശ മണ്ഡലങ്ങളില്‍ യുഡിഎഫ് തരംഗത്തിന് സാധ്യതയുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു. മാത്രമല്ല, പ്രമുഖരായ കേന്ദ്ര നേതാക്കളെ കേരളത്തില്‍ പ്രചാരണത്തിന് എത്തിച്ചാല്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമെന്നും സര്‍വ്വെ പറയുന്നു.
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയാല്‍ കേരളത്തില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകള്‍ ചര്‍ച്ചയാകുന്നുണ്ട്. കൂടാതെ പ്രിയങ്ക ഗാന്ധി കൂടി എത്തിയാല്‍ കളം നിറയാന്‍ സാധിക്കുമെന്ന വിലയിരുത്തലും സര്‍വ്വെയിലുണ്ട്.
രണ്ടാം സര്‍വ്വെ ഫലം
സ്ഥാനാര്‍ഥികള്‍ ആര് എന്നത് സംബന്ധിച്ച സര്‍വ്വെയും സ്വകാര്യ ഏജന്‍സി ഹൈക്കമാന്റിന് വേണ്ടി നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിശോധിച്ച ശേഷമാകും സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിക്കുക. ജില്ല തലത്തില്‍ നിന്നും എംപിമാരില്‍ നിന്നും സ്ഥാനാര്‍ഥി പട്ടിക തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി സ്വീകരിച്ചിരുന്നു. അന്തിമ പട്ടിക പുറത്തിറക്കും മുമ്പ് നേതാക്കള്‍ ദില്ലിയിലെത്തി സോണിയ ഗാന്ധിയെ കാണും.
Post a Comment