കാസർകോട് യുവതിയെയും പെൺകുട്ടിയെയും ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയി

കാസർകോട്: 
പെൺകുട്ടിയെയും സുഹൃത്തിനെയും ഇന്ന് രാവിലെ ആറുമണിക്കാണ് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് ക്യാപിറ്റൽ ഇൻ ഹോട്ടലിന് സമീപത്തുവെച്ച് ഏഴംഗ സംഘം തട്ടിക്കൊണ്ടു പോയത്. തമിഴ്നാട് സ്വദേശിയും സുഹൃത്തുമായ യുവതിയെ തലപ്പാടി സ്വദേശിയായ ഷൗക്കത്ത് മംഗളൂരു പമ്പ്വെലിന് സമീപത്തുവെച്ചു കാറിൽ കയറ്റി കാസർകോട് കൊണ്ടുവരികയും പഴയ ബസ്റ്റാൻണ്ടിന് സമീപത്തുള്ള ഹോട്ടലിൽ ചായ കുടിച്ച ശേഷം പിന്നീട് ക്യാപിറ്റൽ ഇന്ന് ഹോട്ടലിന് സമീപം എത്തിക്കുകയും ചെയ്തു . ഇതിനിടയിലാണ് ഇവരെ പിന്തുടർന്ന് വന്ന ഒരു സ്വിഫ്റ്റ് കാറിൽ നിന്ന് ഏഴംഗസംഘം ഇറങ്ങുകയും ഷൗക്കത്തലിയെ ക്രൂരമായ മർദിച്ച് ഷൗക്കത്ത് സഞ്ചരിച്ച കാറിൽ തന്നെ കടത്തിക്കൊണ്ടു പോയത്. ഷൗക്കത്തി നൊപ്പം ഉണ്ടായിരുന്ന ലത്തീഫിനെ സംഘം ഒഴിവാക്കുകയും ചെയ്തു. തുടർന്ന് ലത്തീഫ് വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു . പുറത്തെ സുഹൃത്തിനെ അതിനെ റിപ്പോർട്ടിൽ നിന്നും കൊണ്ടുവരാൻ സഹായം ചോദിച്ചുപ്പോൾ കാർ കൈമാറാൻ സാധിക്കില്ലെന്നും തൻറെ കൂടെ ഞാനും വരാം എന്നുപറഞ്ഞാണ് ലത്തീഫ് കൂടെ ഇറങ്ങിയത്. ഡിവൈഎസ്പി സദാനന്ദന്റെ നേതൃത്വത്തിൽ കാസർകോട് ടൗൺ പോലീസ് സി ഐ കെ വി ബാബു, എസ് ഐ മാരായ ഷാജു ,രഞ്ജിത് ,മധു, നാരായണന്, എ എസ് ഐ മനോജ് പ്രത്യേക സ്ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, നാരായണൻ തുടങ്ങിയവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കഴിഞ്ഞദിവസം തായലങ്ങാടിയിൽ നടന്ന ഗുണ്ടാ ആക്രമണത്തിൽ പിന്നാലെയാണ് നഗരത്തെ ഞെട്ടിച്ച വീണ്ടും അക്രമം ഉണ്ടായത്


Snews


Post a Comment

Previous Post Next Post