
മലപ്പുറം:
മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട. ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. പച്ചക്കറിലോറികളിലും മറ്റും ഒളിപ്പിച്ചായിരുന്നു കഞ്ചാവ് കടത്ത്.
അട്ടപ്പാടി, മണ്ണാർക്കാട് ഭാഗങ്ങളിലേയ്ക്കാണ് സംഘം കഞ്ചാവ് എത്തിച്ചിരുന്നത്. 10.450 കിലോ ഗ്രാം കഞ്ചാവുമായി മണ്ണാർക്കാട് സ്വദേശികളായ തീയ്യത്താളൻ അക്ബറലി, പൂളോണ മുഹമ്മദ് അലി, കലകപ്പാറ മുഹമ്മദ് ഷബീർ എന്നിവരെ പെരിന്തൽമണ്ണ ബൈപ്പാസിൽ വെച്ചാണ് പിടികൂടിയത്. പെരിന്തൽമണ്ണ എസ്.ഐ ബി.പ്രമോദും സംഘവും മൂവരെയും ബൈക്ക് സഹിതം കസ്റ്റഡിയിലെടുത്തു.
ആന്ധ്രാപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കിലോ ഗ്രാമിന് 1500-2000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവാണ് മലപ്പുറത്തേയ്ക്ക് എത്തിച്ചിരുന്നത്. പ്രത്യേക ഏജന്റുമാർ മുഖേന ചരക്ക് ലോറികളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലെ ജില്ലാ അതിർത്തി പ്രദേശങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിലെത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്.
Read also SSLC പരീക്ഷക്ക് എളുപ്പത്തിൽ പഠിക്കാൻ ഈ short Note ആപ്പ് ഡൗൺലോഡ്സിസിചെയ്യുക Click ➡️🖱️
Post a Comment