45 നു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്ത് 45 വയസിനു മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നു മുതല്‍ കോവിഡ് വാക്‌സിന്‍ നല്‍കുമെന്നു കേന്ദ്ര സര്‍ക്കാര്‍. 45 വയസിനു മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യണമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. 1977 ജനുവരി ഒന്നിനു മുമ്പ് ജനിച്ചവര്‍ക്ക് വാക്‌സിനായി രജിസ്റ്റര്‍ ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് വാക്‌സിനേഷന്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.

നിലവില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതര രോഗങ്ങളുള്ള, 45 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കുമാണു വാക്‌സിന്‍ നല്‍കുന്നത്. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും

Post a Comment

Previous Post Next Post