പിതാവിനെ യുവതി മദ്യംകൊടുത്തു മയക്കി ചുട്ടുകൊന്നു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മകള്‍ പിതാവിനെ മദ്യം നല്‍കിബോധം കെടുത്തിയശേഷം ചുട്ടുകൊന്നു. 22 വയസുകാരിയായ മകളാണു പിതാവിനെ മദ്യം കൊടുത്തശേഷം മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്നത്‌. സംഭവങ്ങള്‍ മുഴുവന്‍ സി.സി. ടിവിയില്‍ പതിഞ്ഞതോടെ സംഭവത്തിന്റെ ഞെട്ടലിലാണ്‌ കൊല്‍ക്കത്ത നഗരം. പോലീസ്‌ യുവതിയെ അറസ്‌റ്റ് ചെയ്‌തു.
ഞായറാഴ്‌ച രാത്രി യുവതി അത്താഴത്തിന്‌ നഗരത്തിലെ റെസ്‌റ്റോറന്റിലെത്തിയിരുന്നു. ഇവിടെവച്ച്‌ പിതാവിനെ മദ്യം കഴിപ്പിച്ചു. പിന്നീട്‌ ഇരുവരും നടക്കാന്‍ പോയി. പിന്നീട്‌ പിതാവ്‌ ഹൂഗ്ലി നദിയുടെ തീരത്തുകിടന്നു മയങ്ങവേ ദേഹത്തേക്കു മണ്ണെണ്ണ ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നുവെന്നും പോലീസ്‌ പറഞ്ഞു. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ്‌ യുവതിയെ അറസ്‌റ്റ് ചെയ്‌തത്‌.
തന്റെ അമ്മ ചെറുപ്പത്തില്‍ മരിച്ചതാണെന്നും പിന്നീട്‌ പിതാവ്‌ നിരന്തരമായി ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും യുവതി ചോദ്യം ചെയ്യലിനിടെ പറഞ്ഞു.

Post a Comment

Previous Post Next Post