തന്നെ കാണണമെന്ന് കെ.ടി.ജലീലിനോട് പറഞ്ഞ കുട്ടിയെ കാണാനെത്തി ഫിറോസ്;മിഠായി തരുമോയെന്ന് ചോദ്യം

കുറ്റിപ്പുറം: നിയമസഭ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് തവനൂർ. എൽഡിഎഫ് സ്ഥാനാർഥിയായ മന്ത്രി കെ.ടി. ജലീലും യുഡിഎഫ് സ്ഥാനാർഥിയായ ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലും തമ്മിലാണ് പ്രധാന പോരാട്ടം. തവനൂരിലെ ഓരോ വിഷയങ്ങളും സാമൂഹികമാധ്യമങ്ങളിലും വലിയ ചർച്ചകൾക്കാണ് അരങ്ങൊരുക്കുന്നത്. ജലീലിന്റെയും ഫിറോസിന്റെയും അനുകൂലികൾ ട്രോളുകളായും ചെറുവീഡിയോകളായും സൈബർ പ്രചരണവും കൊഴുപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് മന്ത്രി കെ.ടി.ജലീലിന്റെ പ്രചരാണത്തിനിടെ ഒരു കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്ന വീഡിയോ വൈറലായത്. ഇതിന് പിന്നാലെ സമ എന്ന മിടുക്കിയെ ആ കാണാനെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പിൽ. ഫിറോസ് എത്തിയ ഉടൻ മിഠായി തരുമോയെന്നായിരുന്നു കിട്ടിയുടെ ചോദ്യം. കൂടെ കരുതിയിരുന്ന മിഠായി പെട്ടി ഫിറോസ് കൈമാറി. ഒപ്പം ഫോട്ടോയ്ക്ക് പോസും ചെയ്തു. കഴിഞ്ഞ ദിവസം കെ.ടി.ജലീൽ ഇവിടെ പ്രചരണത്തിനെത്തിയപ്പോൾ കൈയിലെടുത്ത കുട്ടി ഫിറോസിക്ക വരില്ലേ എന്ന് ചോദിച്ചിരുന്നു്. കുട്ടിയുടെ ചോദ്യംകേട്ട് മന്ത്രി ഉൾപ്പെടെയുള്ളവർ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാർഥിയാണെന്ന് സമീപത്തുള്ളയാൾ പറയുന്നതും എന്നാൽ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്ന് ചോദിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ വരും വരും എന്ന് മറുപടി നൽകിയാണ് മന്ത്രി കുട്ടിയുടെ അടുത്തുനിന്നും പോകുന്നത്.

Post a Comment

Previous Post Next Post