തെരഞ്ഞെടുപ്പ് : പരസ്യ പ്രചാരണം 4ന്‌ രാത്രി‌ 7 വരെ

തിരുവനന്തപുരം > നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം നാലിന് രാത്രി ഏഴിന് അവസാനിപ്പിക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദേശിച്ചു. നക്സൽ ബാധിത മേഖലകളിൽ (ഒമ്പത് മണ്ഡലം) വൈകിട്ട് ആറിന് നിർത്തണം.

1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 126(1) പ്രകാരം പരസ്യ പ്രചാരണം തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് 48 മണിക്കൂർ മുമ്പ് അവസാനിപ്പിക്കണം. ഈ കാലയളവിൽ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് തെരഞ്ഞെടുപ്പ് കമീഷന്റെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നേടണം.

Post a Comment

Previous Post Next Post