മാഹിയിൽ പരിശോധന; കേരളത്തിലേയ്ക്ക് കടത്താൻ ശ്രമിച്ച 18 കിലോ സ്വർണം പിടികൂടി

കണ്ണൂർ: മാഹിയിൽ വാഹനപരിശോധനക്കിടെ 18 കിലോ സ്വർണം പിടികൂടി. പൂഴിത്തല ചെക്ക്‌പോസ്റ്റിൽ വെച്ചാണ് സ്വർണം പിടികൂടിയത്. 9 കോടിയോളം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടികൂടിയത്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേയ്ക്ക് വിതരണം ചെയ്യാൻ കൊണ്ടുപോകുകയാണെന്നാണ് വാഹനത്തിലുള്ളവർ പറഞ്ഞത്. രേഖകൾ പരിശോധിച്ചുവരികയാണെന്ന് മാഹി അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.

തെരഞ്ഞെടുപ്പ് അടുത്തതിനാൽ സംസ്ഥാനത്ത് പോലീസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. വാഹന പരിശോധനയും റെയിൽവേ സ്‌റ്റേഷനുകളിലെ പരിശോധനയുമെല്ലാം ശക്തമായി തുടരുകയാണ്. അടുത്തിടെ കോഴിക്കോട്, പാലക്കാട് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും രേഖകളില്ലാതെ കടത്താൻ ശ്രമിച്ച ലക്ഷക്കണക്കിന് രൂപയുടെ കള്ളപ്പണം പിടികൂടിയിരുന്നു.

Post a Comment

Previous Post Next Post