ഇത്തവണ രണ്ട് മുന്നണികള്‍ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ല- പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് മുന്നണികൾ തമ്മിലുള്ള പതിവ് പോരാട്ടമായിരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസനം, ക്ഷേമം, മതേതരത്വം എന്നിവയ്ക്കായി നിലകൊള്ളുന്നവരും അതിനെ എതിർക്കാൻ ഏത് പരിധിവരെ പോകുന്നവരും തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പക്ഷേ, കേരളത്തിലെ ജനങ്ങൾ ഒരേ ശബ്ദത്തിൽ പറയുന്നു എൽഡിഎഫ് വരുമെന്ന്. തങ്ങളുടെ അഭൂതപൂർവമായ വികസനത്തിന് തടയിടാൻ ബിജെപി കേന്ദ്ര ഏജൻസികളെ അഴിച്ചുവിട്ടു. കോൺഗ്രസുമായി അവരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു, അവരുടെ നേതാക്കൾ കിഫ്ബിക്കെതിരെ കോടതിയിൽ ഹാജരായി. ഇത്തരം കേരള വിരുദ്ധതയ്ക്ക് ജനങ്ങൾ വഴങ്ങില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

Post a Comment

Previous Post Next Post