കണ്ണൂര്‍ | ചെറുപുഴയില്‍ അയല്‍വാസിയുടെ വെടിയേറ്റ് അമ്പതുകാരന്‍ കൊല്ലപ്പെട്ടു. കാനംവയല്‍ ചേന്നാട്ടുകൊല്ലിയില്‍ കൊങ്ങോലയില്‍ ബേബിയാണ് കൊല്ലപ്പെട്ടത്. ബേബിയുടെ അയല്‍ക്കാരനായ വാടാതുരുത്തേല്‍ ടോമിയാണ് വെടിവെച്ചത്. തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ക്കായി പോലീസ് തിരച്ചില്‍ പുരോഗമിക്കുകയാണ്. അയല്‍വാസികള്‍ തമ്മിലുള്ള വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. കര്‍ണാടക റിസര്‍വ് വനത്തോട് ചേര്‍ന്ന കേരള അതിര്‍ത്തിയിലാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട ബേബിയുടെ മൃതദേഹം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തിരഞ്ഞെടുപ്പായതിനാല്‍ ലൈസന്‍സുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെ എങ്ങനെ വെടിവെക്കാനുള്ള തോക്ക് ലഭിച്ചെന്നും ഈ തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Post a Comment