സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം |  സോളാര്‍ പീഡന പരാതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇതേ വരെ തെളിവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. 2012 ആഗസ്റ്റ് 19 ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്ലിഫ് ഹൗസില്‍ അന്നേ ദിവസം ജോലിക്കുണ്ടായിരുന്ന പോലീസുകാര്‍, പേഴ്‌സണല്‍ സ്റ്റാഫ് എന്നിവരുടെ മൊഴിയെടുത്തിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ടൂര്‍ ഡയറിയും മറ്റ് രേഖകളും ശേഖരിക്കാനും കഴിഞ്ഞില്ല. സംഭവം നടന്ന് ഏഴുവര്‍ഷം കഴിഞ്ഞതിനാല്‍ ഫോണ്‍ വിശാംശങ്ങള്‍ നല്‍കാനാവില്ലെന്ന് മൊബൈല്‍ കമ്പനികളും രേഖമൂലം അറിയിച്ചിരുന്നു.ഉമ്മന്‍ചാണ്ടി, കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആറ് പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Post a Comment

Previous Post Next Post