കൊവിഡ് വ്യാപനം: തെലങ്കാനയില്‍ നാളെ മുതല്‍ സ്‌കൂളുകളും കോളജുകളും അടച്ചിടും

ഹൈദ്രാബാദ് |  കൊവിഡ് വ്യാപനം വര്‍ധിച്ച പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളുമുള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതല്‍ അടച്ചിടും. വിദ്യാഭ്യാസമന്ത്രി സബിത ഇന്ദ്ര റെഡ്ഡിയാണ് ഇക്കാര്യം അറിയിച്ചത്. രക്ഷിതാക്കളുടെ ആശങ്ക കണക്കിലെടുത്താണ് തീരുമാനം.

മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

412 പുതിയ രോഗികളാണ് തെലങ്കാനയില്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 3,03,867 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.

Post a Comment

Previous Post Next Post