പത്മജ വേണുഗോപാലിനും മകനും ഇരട്ട വോട്ട്

തൃശൂര്‍ | ഇരട്ടവോട്ട് ആരോപണം തുടരുന്നതിനിടെ കെ പി സി സി വൈസ് പ്രസിഡന്റും തൃശൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുമായ പത്മജ വേണുഗോപാലിനും മകനും ഇരട്ടവോട്ടുള്ളതായി കണ്ടെത്തല്‍. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറായ പത്മജക്ക് തൃശൂരിലും വോട്ടുള്ളതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. തൃശൂരിലെ 29-ാം നമ്പര്‍ ബൂത്തായ ഹരിശ്രീ വിദ്യാനിധി സ്‌കൂളിലെ 29എ പോളിംഗ് സ്റ്റേഷനിലും തൃക്കാക്കരയിലെ പനമ്പിള്ളി നഗര്‍ 106-ാം നമ്പര്‍ ബൂത്തായ ഗവ.എച്ച് എസ് എസിലുമാണ് പത്മജ്ക്ക് വോട്ടുള്ളത്. മകന്‍ കരുണ്‍ മേനോനും ഇതേ ബൂത്തുകളിലാണ് വോട്ടുള്ളത്.

രണ്ടു സ്ഥലങ്ങളിലെ ഐഡി കാര്‍ഡ് നമ്പറുകളും വ്യത്യസ്തമാണ്. IDZ1713015 ആണ് പത്മജയുടെ തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍ ഐ ഡി നമ്പര്‍. തൃക്കാക്കരയിലേത് BXD1663863. കരുണിന്റേത് തൃശൂരിലേത് IDZ1735927,, തൃക്കാക്കരയിലേത് BXD1663871. ഇതോടെ പുതിയ വോട്ടറായി തൃശൂരില്‍ പേര് ചേര്‍ക്കുകയാണ് ചെയ്തതെന്ന് വ്യക്തമായിരിക്കുകയാണ്.

 

Post a Comment

Previous Post Next Post