കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. പലയിടത്തും ഇവിഎമ്മില്‍ കൃത്രിമത്വമുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്ക് വിവി പാറ്റില്‍ നിന്നും ലഭിക്കുന്നത് ബിജെപിയുടെ ചിഹ്നം അച്ചടിച്ച സ്ലിപ്പ് ആണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
കാന്തി ദക്ഷിണ്‍ അസംബ്ലി മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്കെല്ലാം വിവിപാറ്റില്‍ നിന്നും ബിജെപിയുടെ ചിഹ്നമടങ്ങിയ സ്ലിപ്പാണ് ലഭിക്കുന്നതെന്നും ഇത് വളരെ ഗുരുതരമായ വിഷയമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടനടി നടപടി സ്വീകരിക്കണമെന്നും ഓള്‍ ഇന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. ഇലക്ഷന്‍ കമ്മീഷനെ ടാഗ് ചെയ്തുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ ഇക്കാര്യം അറിയിച്ചത്.
Post a Comment