ലഹരിമരുന്നുമായി തൃശൂര്‍ സ്വദേശിനി നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കൊച്ചി  | വിദേശത്തേക്ക് ലഹരിമരുന്നു കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. തൃശൂര്‍ വെങ്ങിണിശേരി താഴേക്കാട്ടില്‍ വീട്ടില്‍ രാമിയ (33) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. യുവതിയില്‍നിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ബഹ്‌റൈനിലേക്ക് പോകാന്‍ എത്തിയതായിരുന്നു രാമിയ. വിമാനത്താവളത്തിലെ പരിശോധനക്കിടെ സംശയം തോന്നിയ സി ഐ എസ്എഫ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും സി ഐ എസ്എഫും ചേര്‍ന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തത്.

Post a Comment

Previous Post Next Post