രണ്ട് ദിവസം നീളുന്ന എസ് എസ് എഫ് നാഷണൽ സ്റ്റുഡന്റ്സ് കൗൺസിൽ ശനിയാഴ്ച രാജസ്ഥാനിലെ അജ്മീരിൽ ആരംഭിക്കുമെന്ന് ദേശീയ നേതാക്കൾ വാർത്താ കുറിപ്പിൽ അറിയിച്ചു. ദേശീയാടിസ്ഥാനത്തിൽ മൂന്ന് മാസമായി നടന്നു വരുന്ന അംഗത്വ കാല കാമ്പയിൻ ഇതോടെ പൂർത്തിയാവും.
ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലും ലക്ഷദ്വീപ്, ആന്തമാൻ നികോബാർ അടക്കമുള്ള കേന്ദ്ര ഭരണ പ്രദശങ്ങളിലും കാമ്പയിൻ പൂർത്തിയാക്കിയാണ് ദേശീയ കൗൺസിൽ നടക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ലാ കമ്മിറ്റികൾ നിലവിൽ വന്നു.
നാളെ നാല് മണിക്ക് അജ്മീർ ദർഗാ ശരീഫ് സിയാറത്തിന് എസ് എസ് എഫ് ദേശീയ ജനറൽ സെക്രട്ടറി ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി നേതൃത്വം നൽകും.
കൗൺസിൽ നടക്കുന്ന ഖ്വാജാ സ്ക്വയറിൽ സംഘടനയുടെ ത്രിവർണ പതാക ദേശീയ അധ്യക്ഷൻ ശൗക്കത്ത് നഈമി അൽ ബുഖാരി കശ്മീർ ഉയർത്തുന്നതോടെ ദ്വിദിന കൗൺസിലിന് തുടക്കമാവും. സയ്യിദ് ഹസ്റത്ത് മഹദി മിയാൻ ചിശ്തി അജ്മീർ സ്റ്റുഡൻ്റ്സ് കൗൺസിൽ ഉദ്ഘാടനം ചെയും .
നൗഷാദ് ആലം മിസ്ബാഹി ഒഡീഷ, സിയാവു റഹിമാൻ റസ് വി ബംഗാൾ, സുഹൈറുദ്ദീൻ നൂറാനി , ഡോ. മുജാഹിദ് ബാഷ മാഹാരാഷ്ട്ര, സുഫിയാൻ സഖാഫി കർണാടക, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ഞായറാഴ്ച ഉച്ചക്ക് 3ന് നടക്കുന്ന സമാപന സംഗമത്തിൽ രാജസ്ഥാൻ സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി ചെയർമാനും അജ്മീർ ദർഗ്ഗ ശരീഫ് പ്രസിണ്ടന്റുമായ അമീൻ പത്താൻ മുഖ്യാതിഥിയാവും. 2021- 2023 വർഷത്തെ ദേശീയ ഭാരവാഹികളെ ഇന്ത്യൻ ഗ്രാന്റ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം AP അബൂബക്കർ മുസ്ല്യാർ
പ്രഖ്യാപിക്കും.
Post a Comment