കൊച്ചി | ശക്തമായ കാറ്റിലും മഴയിലും പാളത്തിലേക്ക് മരങ്ങള്‍ മുറിഞ്ഞ് വീണതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. എറണാകുളത്തിനും തൃപ്പൂണിത്തുറക്കുമിടയിലും തുറവൂര്‍ ചേര്‍ത്തല സെക്ഷനിലും ആലുവയിലുമാണ് ട്രാക്കിലേക്ക് മരങ്ങള്‍ വീണത്.
ഇതേത്തുടര്‍ന്ന് മംഗളൂരു നാഗര്‍കോവില്‍ ഏറനാട്, കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡല്‍ഹി തിരുവനന്തപുരം കേരള, പാലക്കാട് തിരുനെല്‍വേലി പാലരുവി, ഷൊര്‍ണൂര്‍ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടിരിക്കുകയാണ്.
കനത്ത മഴയിലും കാറ്റിലും എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നു പോയി.ഭയചകിതരായ യാത്രക്കാര്‍ ചിതറിയോടി. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വെ
Post a Comment