തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പരസ്യ പ്രചാരണം അവസാനിച്ചതിനിടെ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ്മുട്ടി. ഇടുക്കി ചെറുതോണിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്. പരസ്യ പ്രചാരണത്തിന്റെ അവസാനം എല്‍ഡിഎഫ് റാലിയിലേക്ക് കോണ്‍ഗ്രസ് പതാകയുമായി പ്രവര്ത്തകന് എത്തിയതാണ് ഇവിടെ സംഘര്‍ഷത്തിന് കാരണമായത്.
പോലീസ് ഇടപെട്ട് പ്രവര്‍ത്തകരെ പിടിച്ച് മാറ്റിയെങ്കിലും പരസ്യപ്രചാരണം അവസാനിച്ച ശേഷം ഇരുകൂട്ടരും വീണ്ടും ചെറുതോണി ടൗണില്‍ സംഘടിച്ചെത്തി ഏറ്റുമുട്ടി. പോലീസും സുരക്ഷ സേനാംഗങ്ങളും ഇടപെട്ടാണ് ഇവരെ പിരിച്ചുവിട്ടത്. കൊല്ലം അഞ്ചല്‍ കരുകോണിലും യുഡിഎഫ്-എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റ്മുട്ടി. പോലീസ് ലാത്തി വീശി പ്രവര്‍ത്തകരെ പിരിച്ചുവിട്ടു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി.ബിജെപി പ്രവര്‍ത്തകര്‍ പ്രചാരണം നിര്‍ത്താത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പോലീസെത്തിയാണ് സംഘര്‍ഷത്തിന് അയവ് വരുത്തിയത്.
Post a Comment