പത്തനംതിട്ട | ആറന്മുള എൽ ഡി എഫ് സ്ഥാനാർഥി വീണാ ജോർജിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു തിരിച്ചു പോവുകയായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകരെ ആർ എസ് എസുകാർ സംഘം ചേർന്ന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. തോന്നിയാമല സ്വദേശി സുജിത്ത് (23), അഴൂർ സ്വദേശി പി എസ് ആകാശ് (20), വെട്ടിപ്പുറം സ്വദേശി അഖിൽ സതീഷ് (20) എന്നിവർക്കാണ് വെട്ടേറ്റത്.
ഇവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിമ്പനകുഴി സ്വദേശി രാഹുൽ,
കുമ്പഴ സ്വദേശി നിധിൻ, പത്തനംതിട്ട സ്വദേശി സഞ്ജു, കുമ്പഴ സ്വദേശി സുധീഷ് എന്നിവരും കണ്ടാലറിയാവുന്ന ഏഴ് പേരും ചേർന്നാണ് ആക്രമണം നടത്തിയത് എന്ന് പരാതിയിൽ പറയുന്നു.
Post a Comment