സൈനിക അട്ടിമറിക്ക് പിന്നാലെ മ്യാന്‍മറില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 828 ആയി



നയ്പയ്ത്വ:

സൈനിക അട്ടിമറിക്ക് പിന്നാലെ മ്യാന്‍മറില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു. 4000ത്തോളം പേരെ സൈന്യം തടവിലാക്കിയിട്ടുണ്ട്. 2020 ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചെടുത്തത് മുതല്‍ 828 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് മ്യാന്‍മര്‍ ഔദ്യോഗിക വൃത്തങ്ങള്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ട്.

സൈന്യത്തിന്റെ ഭീകരതക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ മ്യാന്‍മറില്‍ തുടരുകയാണ് രാജ്യത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കണമെന്ന് സൈന്യം നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സൈന്യത്തിനെതിരെ സമരങ്ങളില്‍ പങ്കാളികളായ അധ്യാപകരും വിദ്യാര്‍ത്ഥികളും ഉത്തരവ് തള്ളി. ഭരണകൂടത്തിനെതിരെ നടക്കുന്ന സമരങ്ങള്‍ അടിച്ചമര്‍ത്താന്‍ പട്ടാളം കടുത്ത നടപടികളാണ് സ്വീകരിക്കുന്നത്.

കഴിഞ്ഞ നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വന്‍തോതില്‍ ക്രമക്കേടുകളും അഴിമതിയും ഉണ്ടെന്നാരോപിച്ചാണ് മ്യാന്‍മറില്‍ സൈന്യം അധികാരം പിടിച്ചെടുക്കുന്നത്.

Post a Comment

Previous Post Next Post