ലക്ഷദ്വീപിൽ കൂടുതൽ ജനദ്രോഹ നടപടികളുമായി അഡ്‌മിനിസ്‌ട്രേറ്റർ. ലക്ഷദ്വീപിലെ എയർ ആംബുലൻസുകൾ സ്വകാര്യവത്കരിക്കാനാണ് പുതിയ നീക്കം. ഇതിനായി സ്വകാര്യ കമ്പനികളിൽ നിന്നും ടെണ്ടർ വിളിച്ചു. എയർ ആംബുലൻസുകളിൽ രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ലക്ഷദ്വീപില്‍ ആശുപത്രി സൗകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ളവരെ കേരളത്തിലെത്തിച്ചാണ് ചികിത്സ നല്‍കുന്നത്. രോഗി ഗുരുതരാവസ്ഥയിലാണോ എന്നു തീരുമാനിക്കാനുള്ള അവകാശം ദ്വീപിലെ മെഡിക്കൽ ഓഫീസർമാരിൽ നിന്ന് എടുത്തുമാറ്റി ഹെൽത്ത് സർവീസ് ഡയറക്ടർ ചെയർമാനായ നാലംഗ സമിതിക്ക് കൈമാറി. ഈ സമിതിയുടെ തീരുമാനത്തിന് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷന്റെ അംഗീകാരവും വേണമെന്ന് ഉത്തരവിൽ പറയുന്നു. അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിന്റെ നിർദേശപ്രകാരം ഹെൽത്ത് സർവീസ് ഡയറക്ടർ കഴിഞ്ഞ ദിവസമാണ് ഉത്തരവ് ഇറക്കിയത്.
ചികിത്സാസൗകര്യങ്ങൾ ഏറെ കുറവുള്ള ദ്വീപിൽ മെഡിക്കൽ ഓഫീസർ തീരുമാനിച്ചാൽ നിലവിൽ രോഗിയെ അടിയന്തരമായി കേരളത്തിലെത്തിക്കാം. ഇവാക്വേഷൻ നോഡൽ ഓഫീസർ വഴിയാണ് ഹെലികോപ്‌റ്ററിൽ രോഗിയെ കേരളത്തിൽ എത്തിച്ചിരുന്നത്. ഇതാണ് കൂടുതൽ സങ്കീർണമായ നടപടി ക്രമങ്ങളിലേക്ക് മാറ്റിയത്. ചികിത്സാ സൗകര്യങ്ങൾ ഏറെ കുറവുള്ള ദ്വീപിൽ മെഡിക്കൽ ഓഫീസർ തീരുമാനിച്ചാൽ നിലവിൽ രോഗിയെ വേഗത്തില്‍ കേരളത്തിലെത്തിക്കാം. ഇവാക്വേഷൻ നോഡൽ ഓഫീസർ വഴിയാണ് ഹെലികോപ്‌റ്ററിൽ രോഗിയെ കേരളത്തിൽ എത്തിച്ചിരുന്നത്. ഇതാണ് കൂടുതൽ സങ്കീർണമായ നടപടിക്രമങ്ങളിലേക്ക് മാറ്റിയത്.
Post a Comment