ഐ പി എല്‍ മത്സരങ്ങള്‍ സെപ്തംബര്‍ മൂന്നാം വാരം യുഎഇയില്‍ പുനരാരംഭിക്കും



ന്യൂഡല്‍ഹി :

കൊറോണ വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ മൂന്നാം വാരം പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ 18 നോ 19നോ യുഎഇയില്‍ കളി പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുതിര്‍ന്ന ബി സി സി ഐ ഉദ്യോഗസ്ഥന്‍ പി ടി ഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ലീഗിന്റെ സീസണിലെ ശേഷിക്കുന്ന 31 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മൂന്ന് ആഴ്ച സമയം മതിയാകും. ഇതനുസരിച്ച് മൂന്നാഴ്ചക്കുള്ളില്‍ പത്ത് ദിവസം രണ്ട് മത്സരങ്ങള്‍ വീതവും ബാക്കി ഏഴു ദിവസം വൈകുന്നേരത്തെ മത്സരങ്ങളും നടത്താനാണ് ആലോചന. ഫൈനല്‍ ഒക്‌ടോബര്‍ ഒന്‍പതിനോ പത്തിനോ നടക്കും.

മെയ് 4 നാണ് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത്.


Post a Comment

Previous Post Next Post