ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ കടലിൽ മലബാർ തീരത്തോടടുത്ത് കാണപ്പെടുന്ന ദ്വീപ് സമൂഹമായ ലക്ഷദ്വീപ് ഇന്ന് ഹിന്ദുത്വ അജണ്ടകളാൽ വരിഞ്ഞു മുറുക്കപ്പെടുകയാണ്. ഏകദേശം 32 കിലോമീറ്റർ മാത്രം ഭൂപ്രദേശമുള്ള ഇന്ത്യയിലെ ഏറ്റവും ചെറിയ ദ്വീപ് സമൂഹമായ ലക്ഷദ്വീപിൽ ബിജെപി തങ്ങളുടെ അധികാരമുപയോഗിച്ച് തകർത്തുകൊണ്ടിരിക്കുന്നത് നൂറ്റാണ്ടുകളുടെ ചരിത്രവും പൈതൃകവുമുള്ള ഒരു നാടിനെയും അവിടുത്തെ സമാധാനം നിറഞ്ഞ സാമൂഹിക അന്തരീക്ഷത്തെയുമാണ്.
രാജ്യത്തെ തന്നെ പൂജ്യം ശതമാനം കുറ്റ കൃത്യങ്ങളുള്ള സമാധാന അന്തരീക്ഷമുള്ള നാടാണിത്. എന്നാൽ 2020 ഡിസംബർ അഞ്ചിന് ശേഷം ആ സമാധാനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപ് ജനതയുടെ പരമ്പരാഗത ജീവിതത്തെ അട്ടിമറിക്കുന്നതിനുള്ള നിയമ പരിഷ്കാരങ്ങളും പദ്ധതികളുമാണ് കഴിഞ്ഞ ആറ് മാസകാലയളവിൽ ഓരോദിവസവും ദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. 99 ശതമാനം മുസ്‌ലിങ്ങള്‍ ജീവിക്കുന്ന ഈ പ്രദേശത്ത് മോഡി സർക്കാരിന്റെ രാഷ്ട്രീയ വ്യവസായിക നയങ്ങൾ നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് പുതിയ ലക്ഷദ്വീപ് അഡ്മിമിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ. മുൻ അഡ്മിനിസ്ട്രേറ്റർ ദിനേശ്വർ ശർമ്മയുടെ മരണത്തോടെയാണ് ഇവിടുത്തെ സ്ഥിതിഗതികൾ മാറിമറയുന്നത്.
Read also വാട്‌സാപ്പിനെയും ടെലഗ്രാമിനേയും വെല്ലാന്‍ ഇന്ത്യയുടെ പുതിയ ആപ്പ് INSTAL APP
ദിനേശ്വർ ശർമ്മക്ക് പകരം മോഡി ലക്ഷദ്വീപിൽ ചുമതലപ്പെടുത്തിയത് തന്റെ വിശ്വസ്തനും മുൻ ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയും ദാദ്ര ആന്റ് നാഗർ ഹവേലിയിലെ അഡ്മിനിസ്ട്രറ്ററുമായിരുന്ന പ്രഫുൽ പട്ടേലിനെയാണ്. ഇദ്ദേഹത്തിന്റെ മുൻകാല ചരിത്രം പരിശോധിച്ചാൽ ബിജെപിയുടെ അജണ്ട നടപ്പിലാക്കുന്ന വക്താവാണെന്ന് മനസിലാകും. ദാദ്ര ആന്റ് നാഗർ ഹവേലിയിലെയും ദാമൻ, ഡിയുയിലെയും അഡ്മിനിസ്ട്രറ്ററുമായിരുന്ന പ്രഫുൽ പട്ടേൽ അവിടുത്തെ സമുദ്രമേഖലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ട 90 കുടുംബങ്ങളെ ഒഴിപ്പിച്ചാണ് വികസനം നടപ്പിലാക്കിയത്.
ഇതിനെതിരെ പ്രതിഷേധിച്ച 90 മത്സ്യ തൊഴിലാളികളെ സെക്ഷൻ 144 പ്രകാരം രണ്ട് സ്കൂളുകളെ തടവറകളാക്കിമാറ്റി തടങ്കലിലിട്ട ചരിത്രമാണ് ഇദ്ദേഹത്തിനുള്ളത്. തുടർന്ന് 2020 ൽ നേപ്പാളിലെ ശതകോടീശ്വരനായ ബിനോദ് ചൈദൈരിക്ക് അവിടം ഒരു ടൂറിസ്റ്റ് റിസോർട്ട് പണിയുന്നതിന് അനുമതി നൽകി. ദാമൻ മോഡൽ ആണ് ലക്ഷദ്വീപിലും ബിജെപി ഭരണകൂടം ഉന്നംവയ്ക്കുന്നത്. ഹിന്ദുത്വ വർഗീയ ആശയം മുൻകാലത്തും നടപ്പിലാക്കാൻ ശ്രമിച്ചിരുന്ന പ്രഫുൽ പട്ടേൽ ദ്വീപിലെത്തിയതിന് ശേഷം നിലവിലുണ്ടായിരുന്ന എല്ലാ കോവിഡ് മാനദണ്ഡങ്ങളും റദ്ദ് ചെയ്തു. ഇതിനുശേഷമാണ് ലക്ഷദ്വീപിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതും മരണങ്ങൾ സംഭവിക്കാൻ തുടങ്ങിയതും. ദ്വീപിനോട് ശത്രുതാപരമായ മനോഭവം വച്ചുപുലർത്തിയ പ്രഫുൽ പട്ടേൽ ആദ്യം ചെയ്തത്, പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു തരത്തിലും കുറ്റകൃത്യങ്ങൾ ഇല്ലാത്ത ഈ പ്രദേശത്ത് കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്നതിന് ഗുണ്ടാ ആക്ട് നടപ്പിലാക്കി.
Read also ഗൾഫിൽ നിന്നും നാട്ടിലേക്ക് സൗജന്യമായി ഫോൺ വിളിക്കാം ഈ ആപ്പിലൂടെ Click install
ഇങ്ങനെ ഒരോ നീക്കങ്ങളിലൂടെയും ദ്വീപിലെ സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്ന നടപടി ക്രമങ്ങളിലേക്ക് നീങ്ങി. ദ്വീപ് ജനതയുടെ വിശ്വാസങ്ങളെ തകർക്കുന്ന നയങ്ങളുമായിട്ടാണ് പ്രഫുൽ പട്ടേലിന്റെ നീക്കം. തദ്ദേശവാസികളെല്ലാം മുസ്‌ലീം വിഭാഗമായതിനാൽ ദ്വീപിൽ മദ്യത്തിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ വിശ്വാസങ്ങളെ അട്ടിമറിക്കാൻ വ്യാവസായിക വളർച്ച വേണമെന്ന് പറഞ്ഞ് മദ്യനിയന്ത്രണം എടുത്തുമാറ്റി. മാംസാഹാരം ഭക്ഷ്യശീലമായിട്ടുള്ള തദ്ദേശവാസികൾക്ക് പ്രഹരമായി ഗോവധ നിരോധനം കൊണ്ടുവന്നു. അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭക്ഷ്യമെനുവിൽ നിന്ന് മാംസാഹാരത്തെ പൂർണമായി മാറ്റുകയും ദ്വീപിൽ മുഴുവനായും ഗോവധ നിരോധനം നടപ്പിലാക്കുകയും ചെയ്തു. പശുക്കളെ കശാപ്പ് ചെയ്യുന്നത് വർഷങ്ങൾ നീണ്ടുനിൽക്കുന്ന തടവ് ശിക്ഷക്ക് കാരണമാകുന്ന കുറ്റകൃത്യമാക്കാനുള്ള നീക്കമാണ് പ്രഫുൽ പട്ടേൽ നടത്തിയത്.
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന കരട് നിയമം ദ്വീപിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകരുതെന്നായിരുന്നു കരട് നിയമത്തിലുണ്ടായിരുന്നത്. നിലവിൽ ദ്വീപിലെ പ്രാദേശിക രാഷ്ട്രീയ നേതാക്കളെയെല്ലാം ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. ഇതോടൊപ്പം ദ്വീപിൽ സർക്കാർ സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന തദ്ദേശീയരായ താൽക്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടുകയും അങ്കണവാടികൾ അടച്ചു പൂട്ടുകയും ചെയ്തു. ടൂറിസം, മൃഗസംരക്ഷണം, കാർഷിക വകുപ്പുകളിൽ നിന്ന് നിരവധിപേരെ പുറത്താക്കി. ഇതെല്ലാം ദ്വീപുകാർക്കിടയിൽ വലിയ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ലക്ഷദ്വീപിൽ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെയും വരുമാന മാർഗം മത്സ്യബന്ധനമാണ്. നേരത്തെ ഉണ്ടായിരുന്ന അധികാരികള്‍ മത്സ്യത്തൊഴിലാളികൾക്ക് വലകളും മറ്റു ഉപകരണങ്ങളും സുക്ഷിക്കുന്നതിന് നിർമ്മിച്ച് നൽകിയ താൽക്കാലിക കെട്ടിടങ്ങൾ തീരസംരക്ഷണ നിയമത്തിന്റെ ലംഘനമെന്നറിയിച്ച് പുതിയ അഡ്മിനിസ്ട്രേറ്റര്‍ അത് പൊളിച്ചുമാറ്റി. ഇതുമൂലം വലിയ നഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ദ്വീപ് ജനത വർഷങ്ങളായി ചരക്ക് ഗതാഗതത്തിന് ആശ്രയിക്കുന്ന ബേപ്പൂരിനെ ഒഴിവാക്കി മംഗലാപുരത്തിനെ ആശ്രയിക്കണമെന്ന തീരുമാനവും അഡ്മിനിട്രേഷൻ കൊണ്ടുവന്നു. ലക്ഷദ്വീപുമായി 353 കിലോമീറ്റർ മാത്രം ദൂരമുള്ള ബേപ്പൂരിനെയും ഇത് പ്രതികൂലമായി ബാധിക്കും. കേരളവുമായി തൊട്ടടുത്ത് കിടക്കുന്ന ലക്ഷദ്വീപ് ജനതയുടെ ബന്ധത്തെ ഇല്ലാതാക്കാനാണ് ഈ തീരുമാനം. വളരെ കുറച്ച് വാഹനങ്ങൾ ഉള്ള ദ്വീപിൽ നിലവിൽ ഗതാഗതവുമായി ബന്ധപ്പെട്ട് യതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നിരിക്കെ നിരവധി വീടുകൾ പൊളിച്ചുമാറ്റേണ്ടി വരുന്ന രീതിയിൽ ഏഴ് മീറ്റർ വീതിയുള്ള റോഡ് നിർമ്മിക്കാനുള്ള നീക്കവും നടന്നു വരുന്നുണ്ട്.
ദ്വീപിലെ ജനവാസത്തെ ദുസ്സഹമാക്കുന്ന രീതിയിലുള്ള വലിയ ടൂറിസം പദ്ധതികളും നടപ്പിലാക്കാൻ ഒരുങ്ങുകയാണ് പുതിയ അഡ്മിനിസ്ട്രേഷൻ. ആകെ 36 ദ്വീപുകളാണ് ലക്ഷദ്വീപിനെ ചുറ്റപ്പെട്ടിട്ടുള്ളത്. അതിൽ ഒരു ദ്വീപ് കടലിനടിയിൽ താഴുകയും ചെയ്തിരിക്കുന്നു. പത്ത് ദ്വീപുകളിൽ മാത്രമേ മനുഷ്യർ അധിവസിക്കുന്നുള്ളു. ഇത്തരത്തിൽ പരിസ്ഥിതിലോല പ്രദേശമായ ലക്ഷദ്വീപിനെ വ്യാവസായിക ടൂറിസ്റ്റ് മേഖലയാക്കിയാൽ ഭാവിയിൽ ഉണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ പുതിയ ഭരണകൂടം പരിഗണിക്കുന്നില്ല. ഇതിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ വാർത്ത നൽകിയ ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ പ്രതിഷേധിച്ച് വാർത്ത നൽകിയതിനാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തിയത്. മത്സ്യബന്ധനവും കൃഷിയും ജീവിതവരുമാനമാക്കിയ, വൈവിധ്യമാർന്ന സംസ്കാരവും കലാരൂപങ്ങളും ആചാരവും ജീവിത ചര്യകളുമെല്ലാമായി ജീവിച്ചുപോരുന്ന അടിസ്ഥാന വർഗത്തിൽപ്പെട്ട മനുഷ്യരെ യാതൊരു അടിസ്ഥാനമില്ലാത്തതും ക്രൂരവുമായ നിയമ പരിഷ്കരണങ്ങളിലൂടെ ദ്രോഹിക്കുകയാണ് ഇന്ത്യയിലെ ഹിന്ദുത്വ ഭരണകൂടം.
Post a Comment