ഡോ. ശൈഖ് ശുഹൈബ് ആലം കീളക്കര:കാസർകോടിൻ്റെ മരുമകൻ

✍️ഹാഫിള് എൻ കെ എം മഹ്ളരി ബെളിഞ്ച
 

ജാമിഅ സഅദിയ്യയുടെ സമ്മേളന വിശേഷങ്ങൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ സ്പഷ്യൽ പത്രത്തിൽ നിന്നാണ് ഡോ. ശുഹൈബ് ആലം അൽ ഖാദിരിയെ വായിച്ചത്. ഈമാനിക തേജസ്സിൽ പ്രസന്നമായ അവിടുത്തെ പൂമുഖം കാണാനും പുണ്യകരം പിടിച്ച് അനുഗ്രഹം വാങ്ങാനുമുള്ള ആഗ്രഹം മനസ്സിൽ മൊട്ടിട്ടു.
നാലഞ്ച് വർഷം മുമ്പ് മുഹർറം 9ന് കാഞ്ഞങ്ങാട് അലാമിപ്പള്ളിക്ക് സമീപത്തുള്ള വീട്ടിലേക്ക് പ്രിയ സ്നേഹിതന്മാരായ 
സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ സഖാഫി, ശിഹാബ് സഖാഫി തട്ടുമ്മൽ, എന്നിവരോടൊത്ത് പോകാനിടയായി.
വീട്ടിലുണ്ടായിരുന്ന ഖാദിം സയ്യിദ് ഹാമിദ് തങ്ങളെ പരിചയപ്പെടുത്തി.
ജലാലിയ്യ റാത്തീബ് മജ്ലിസ് കഴിഞ്ഞ് സന്ദർശകരെ സ്വീകരിക്കുന്ന സമയത്തായിരുന്നു ഞങ്ങളെത്തിയത്....
അനുഗ്രഹീത കരം പിടിച്ച് ചുംബിക്കാനുള്ള അവസരം ലഭിച്ചപ്പോൾ മനം തളരിതമായി.
കുട്ടിക്കാലത്ത് മനസ്സിൽ മൊട്ടിട്ട ആഗ്രഹം സാഫല്യമായ ധന്യ മുഹൂർത്തമായിരുന്നു അത്.
ഹാമിദ് തങ്ങളോട് പ്രാരംഭ പ്രാർത്ഥന നിർവ്വഹിക്കാൻ പറഞ്ഞു...
 ദുആ കഴിഞ്ഞ ഉടനെ ജലാലിയ്യ റാത്തീബിൻ്റെ ഇജാസത്ത് നൽകി. സ്വജീവിതത്തിൽ പതിവാക്കാനും സമൂഹത്തിൽ വ്യാപിക്കാനുള്ള അനുവാദവും നൽകി ദുആ ചെയ്ത് തന്നു.
റാത്തീബിൻ്റെ ശർത്തുകൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു തരുമ്പോൾ സാകൂതം കേൾക്കുകയും പകർത്തിവെക്കുകയും ചെയ്ത  ജീവിതത്തിലെ അവിസ്മരണീയ രംഗങ്ങൾ ശൈഖിൻ്റെ വഫാത്ത് വാർത്ത കേട്ടപ്പോൾ മനസ്സിൽ മിന്നി...
ഇന്ത്യക്കകത്തും പുറത്തും പ്രസിദ്ധനായ ആത്മീയ പണ്ഡിതനും സൂഫിവര്യനുമാണ് ശൈഖ് ശുഹൈബ് ആലം തങ്ങൾ.
ജലാലിയ്യ റാത്തീബിൻ്റെ വിശ്വോത്തര പ്രചാരകനും ഖാദിരിയ്യ ത്വരീഖത്തിൻ്റെ അമീറുമാണ് അവർ.
കുമ്പോൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ ശൈഖും ജാമിഅ സഅദിയ്യയുമായും നൂറുൽ ഉലമ എം എ ഉസ്താദുമായും അദേദ്യ ബന്ധം സ്ഥാപിക്കുകയും ചെയ്തു വ്യക്തിത്വവുമാണ് ശുഹൈബ് ആലം തങ്ങൾ.
മതപ്രബോധന രംഗത്ത് ആഗോള തലത്തിൽ ശ്രദ്ധേയനായ ബഹു ഭാഷാ പണ്ഡിതനും എഴുത്തുകാരനുമാണ് അവിടുന്ന്.
അഫ്ളലുൽ ഉലമ അൽ ഹാജ് ശൈഖ് നായകം  ഹസ്റത്ത് ഡോ. തൈക്കാ ശുഹൈബ് ആലിം അൽ സ്വിദ്ദീഖി എന്നാണ് പൂർണ്ണ നാമം.
ഇസ്ലാമിക റിപ്പപ്ലികിലെ ഒന്നാം ഖലീഫ സയ്യിദുനാ അബൂബക്കർ സ്വിദ്ദീഖ്(റ)വിൻ്റെ കുടുംബ പരമ്പരയാണ് ഡോ. ശൈഖ് ശുഹൈബ് ആലിമിൻ്റേത്.
1930 ജൂലൈ 29 ന് കീളക്കരയിലാണ് ജനനം.
തൈയ്ക്കാ അഹ്മദ് അബ്ദുൽ ഖാദർ ആലിം(1976ൽ വഫാത്ത്) ആണ് പിതാവ്.
വല്യുപ്പ ശൈഖ് ഷാഹുൽ ഹമീദ് പണ്ഡിതനും മതപ്രബോധകനുമായിരുന്നു.1921ൽ മക്കയിലാണ് വഫാത്ത്.ജന്നത്തുൽ മുഅല്ലയിലാണ് അന്ത്യവിശ്രമം. സൂഫി വര്യനായ അബ്ദുൽ ഖാദർ ആലിം, ഇമാം അൽ അറൂസ് മാപ്പിള ലബ്ബൽ ആലിം  സയ്യിദ് മുഹമ്മദ് എന്നിവർ ശുഹൈബ് തങ്ങളുടെ വല്യുപ്പമാരിൽ പ്രധാനികളാണ്.
അറൂസിയ്യത്തുൽ ഖാദിരിയ്യ എന്നാണ് ശൈഖ് ഇമാം മാപ്പിള ലബ്ബ ആലിം സാഹിബിനെ അറിയപ്പെട്ടത്. 
'ശൈഖ് നായകം' എന്ന പേരിലാണ് കുടുംബം അറിയപ്പെട്ടത്.
മുഹമ്മദ് ഇബ്റാഹിമിൻ്റെ മകൾ സയ്യിദ ആമിന(കീളക്കര), സൈനബ കാഞ്ഞങ്ങാട് എന്നിവരാണ് ശുഹൈബ് ആലിമിൻ്റെ  ഭാര്യ.(കീളക്കര)
തൈകാ അബൂഅയ്യൂബ്, തൈക്കാ അഹ്മദ് നാസിർ, തൈകാ അബ്ദുറഹ്മാൻ, തൈകാ അഹമദ് നുവൈൽ ഇബ്റാഹിം, അബ്ദുൽ ഖാദർ, മുഹമ്മദ് സ്വദഖ, അഹ്മദ്, സഈദ്,സാറ, സുലൈമാൻ, ആയിശ, അസ്മാ, ഖദീജ എന്നിവർ മക്കളാണ്.
കീളക്കരയിലും കാസർകോട് കാഞ്ഞങ്ങാടിലുമായി രണ്ട് ഭാര്യമാരുണ്ട്.
തൈക്കാ അഹ്മദ് മുസ്തഫാ, തൈക്കാ സിത്തി ആലിയ എന്നിവർ സഹോദരങ്ങളാണ്.
കീളക്കരയിലെ അറൂസിയ മദ്റസയിൽ
സ്വപിതാവിൽ നിന്നാണ് മതപഠനം. പരമ്പരാഗത പാഠ്യപദ്ധതി പൂർത്തിയാക്കിയ ശേഷം ദക്ഷിണേന്ത്യയിലെ അൽ ബാഖിയാത്ത് സ്വാലിഹാത്ത്, ജമാലിയ അറബിക് കോളേജ്, ദയൂബന്ദ് ദാറുൽ ഉലൂം, ജാമിഅ മില്ലിയ ഇസ്ലാമിയ തുടങ്ങിയ കോളേജുകളിൽ ഉപരി പoനം നടത്തി.
കൊളംബിയയിലെ സിലോൺ 

സർവ്വകലാശാലയിൽ നിന്ന് 
Arabic, Arwi and Persian in Sarandib and Tamil Nadu (അറബി- അർവി, പേർഷ്യൻ, സരന്ദീപിലും തമിഴ് നാട്ടിലും ) എന്ന പ്രബന്ധത്തിൽ പി എച്ച് ഡി എടുത്തു.

1994 മെയ് 7ന് ഇന്ത്യൻ പ്രസിഡണ്ട് ശങ്കർ ദയാൽ ശർമയിൽ നിന്ന് മികച്ച അറബി പണ്ഡിതനുള്ള ദേശീയ അവാർഡ് സ്വീകരിച്ചു.തമിഴ്‌ മുസ്ലിം പണ്ഡിതരിൽ പ്രസ്തുത അവാർഡ് വാങ്ങുന്ന പ്രഥമ വ്യക്തിത്വവുമാണ് ശുഹൈബ് ആലിം.
അൽ മദ്റസത്തുൽ അറൂസിയ്യയിലാണ് അധ്യാപനത്തിന് തുടക്കം.
 ഖാദിരിയ്യ ത്വരീഖത്തിൻ്റെ സൗത്ത് ഏഷ്യയിലെയും ജലാലിയ്യ റാത്തീബിൻ്റെ ലോകത്തിൻ്റെ നേതാവുമാണ് ശുഹൈബ് ആലം.
ജോർദ്ദാൻ യൂണിവേഴ്സിറ്റിയിലെ പ്രിൻസ് അൽവാലിദ് ബിൻ തലാൽ സെൻറർ ഫോർ മുസ്ലിം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗും ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെൻ്ററും ചേർന്ന് 2013 ൽ ഏറ്റവും സ്വാധീനമുള്ള 
ലോക പ്രശസ്തരായ 500 പണ്ഡിതന്മാരിൽ  ഡോ. ശുഹൈബ് ആലിമിൻ്റെ പേരും ഇടം നേടി.
തമിഴ് സ്റ്റേറ്റ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻ്റെ രക്ഷാധികാരി, മദ്‌റസത്തുൽ അറൂസിയ്യ മാനേജിംഗ് ഡയരക്ടർ, ചെന്നൈ ശീതക്കാവി ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ഡയരക്ടർ, നിരവധി പളളികളുടെ രക്ഷാധികാരി, എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചു.
അറബി തമിഴ് സാഹിത്യത്തിൽ അഗ്രേസ രനായിരുന്നു.
നാല് പ്രധാന കൃതികളും 7 ചെറിയ കൃതികളും രചിച്ചിട്ടുണ്ട്.
 അൽ മുൻജിയാത്ത് കിതാബിൻ്റെ മുസന്നിഫാണ്.
തമിഴ്,ചിങ്കള, അറബി, ഫാരിസി, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ ഭാഷയുൾപ്പെടെ 11 ഭാഷകളിൽ പരിജ്ഞാനമുണ്ടായിരുന്ന ബഹുഭാഷാ പണ്ഡിതനാണ് ഡോ. ശൈഖ് ശുഹൈബ് ആലം.
 ഹസ്റത്ത് തൈക്കാ അഹ്മദ് അബ്ദുൽ ഖാദർ സിദ്ദീഖി, ശൈഖ് ഹസ്റത്ത് അബ്ദുൽ ഖാദർ ഖസ്താനി എന്നിവർ ഉസ്താദുമാരിൽ പ്രധാനികളാണ്.
2021 ജൂൺ 15, ഹിജ്റ 1442 ദുൽഖഅദ് 5 ചൊവ്വാഴ്ച രാത്രി 12 മണിക്ക്  വഫാത്തായി.കാഞ്ഞങ്ങാട് അലാമിപ്പള്ളിക്ക് സമീപത്തുള്ള വീട്ടിലാണ് അന്ത്യം. പിതാവ് തൈക്കാ അഹ്മദ് അബ്ദുൽ ഖാദർ ആലമിൻ്റെ ചാരത്ത് മറവ് ചെയ്യാൻ ജനാസ കീളക്കരയിലേക്ക് കൊണ്ട് പോയി.


ശുഹൈബ് ആലിമിൻ്റെ പിതൃ പരമ്പര പരമ്പര
 01. സയ്ദുന അബുബക്കർ സിദ്ദീഖ് (റ)
 02. സയ്ദുന അബ്ദുർ റഹ്മാൻ (റ)
 03. സയ്ദുന റെയ്താൻ (റ)
 04. സയ്ദുന മുറത്ത് (റ)
 05. സയ്ദുന കിലാബ് (റ)
 06. സയ്ദുന ഖുസൈയു (റ)
 07. സയ്ദുന അബ്ദു മുനാഫ് (റ)
 08. സയ്ദുന ഹാഷിം (റ)
 09. സയ്ദുന അബ്ദുൽ അസീസ് (റ)
 10. സയ്ദുന ഷെയ്ഖ് ഹസ്സൻ (റ)
 11. സയ്ദുന മുഹമ്മദ് അൽ ഖിൽജി (റ)
 12. സയ്ദുന മുഹമ്മദ് ഖിൽർ (റ)
 13. സയ്ദുന ഷെയ്ഖ് ശിഹാബ്ദീൻ (റ)
 14. സയ്ദുന ഷെയ്ഖ് അഹ്മദ് (റ)
 15. സയ്ദുന ഷെയ്ഖ് മുഹമ്മദ് (റ)
 16. സയ്ദുന ഷെയ്ഖ് അഹ്മദ് (റ)
 17. സയ്ദുന ഷെയ്ഖ് അലി നൈന (റ)
 18. സയ്ദുന ഷെയ്ഖ് അലാവുദ്ദീൻ (റ)
 19. സെയ്ദുന ഷെയ്ഖ് സദാക് മരൈക്കർ (റ)
 20. ഷെയ്ഖ് അഹ്മദ് വാലി (റ)
 21. ഷെയ്ഖ് അബ്ദുൽ കദിർ ഇബ്രാഹിം വാലി (റ)
 22. ഷെയ്ഖ് തായിക്ക അഹ്മദ് സദാക്ക (റ)
 23. ഷെയ്ഖ് മീരൻ വാലി (റ)
 24. ഷെയ്ഖ് തായിക്ക ഷെയ്ഖ് അഹ്മദ് (വെല്ലായ് അഹ്മദ് വാലി) (റ)
 25. ഷെയ്ഖ് തായിക സയ്യിദ് മുഹമ്മദ് (ഇമാമുൽ അരൂസ്) (റ)
 26. ഷെയ്ഖ് തായിക്ക ഷാഹുൽ ഹമീദ് വാലി (ജൽവത്ത് നായകം) (റ)
 27. ഷെയ്ഖ് തായിക്ക അഹ്മദ് അബ്ദുൽ ഖാദിർ (ഷെയ്ഖു നായകം) (റ)
 28. ഷെയ്ഖ് ഡോ.തൈക്ക ഷുയിബ് അലിം...
അവരുടെ ദറജ അല്ലാഹു വർദ്ദിപ്പിക്കട്ടെ... ആമീൻ


Post a Comment

Previous Post Next Post