കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതിന് പിന്നാലെയുണ്ടായ പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് പഠിക്കുന്ന പാനലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസ് വാക്‌സിന്‍ സ്വീകരിച്ച 68 കാരനായ ഒരാള്‍ അനാഫൈലക്‌സിസ് മൂലം മരിച്ചെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്
ജനുവരി 19നും 16നും വാക്‌സിന്‍ സ്വീകരിച്ച മറ്റ് രണ്ട് പേര്‍ക്കാണ് അനാഫൈലക്‌സിസ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ കുറച്ച് നാളത്തെ ചികിത്സയ്ക്ക് ശേഷം ഇവര്‍ ഇതില്‍ നിന്നും മുക്തി നേടിയിരുന്നു. 31 മരണങ്ങളെ ഇതുമായി ബന്ധപ്പെട്ട് പാനല്‍ വിലയിരുത്തിയത്. ഇതില്‍ 18 പേരെ വാക്‌സിനേഷനുമായി പൊരുത്തമില്ലാത്ത കാര്യകാരണമായി കണക്കാക്കുന്നു. കൂടാതെ ഏഴെണ്ണം നിര്‍ണയിക്കാന്‍ സാധിക്കാത്തതും രണ്ട് കേസുകള്‍ തരംതിരിക്കാനാവില്ലെന്നും പാനല്‍ കണ്ടെത്തിയിരുന്നു
Post a Comment