ഉത്തരാഖണ്ഡ് :
ഉത്തരേന്ത്യയില്‍ നിന്ന് കോവിഡ് ഭീകരത വെളിപ്പെടുത്തി കൊണ്ടുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നു. ഉത്തരാഖണ്ഡിലെ ഭഗീരഥി നദിക്കരയില്‍ വന്നടിഞ്ഞ മൃതശരീരങ്ങള്‍ തെരുവ് നായകള്‍ കടിച്ച് വലിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഉത്തരാഖണ്ഡിലെ കേദാര്‍ ഘട്ടിലാണ് കരയ്ക്കടിഞ്ഞ മൃതദേഹങ്ങള്‍ തെരുവ് നായകള്‍ കടിച്ച് വലിച്ചത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളാണ് നദിക്കരയില്‍ അടിഞ്ഞതെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
Post a Comment