ബെൻസ് കാർ വാങ്ങാൻ ബെംഗളൂരുവിലെത്തിയ മലയാളിയുടെ 20 ലക്ഷം രൂപ തട്ടിയെടുത്തു

ബെംഗളൂരു: 

ബെൻസ് കാർ വാങ്ങാനെത്തിയ മലയാളിയിൽനിന്ന് കാർ ബ്രോക്കർ 20 ലക്ഷംരൂപ തട്ടിയെടുത്തതായി പരാതി. തിരുവനന്തപുരം സ്വദേശി ജെ. സുനിൽ കുമാർ ആണ് തട്ടിപ്പിനിരയായത്. നാട്ടിൽ ബിസിനസ് നടത്തുന്ന സുനിൽകുമാർ സെക്കൻഡ് ഹാൻഡ് മേഴ്‌സിഡസ് ബെൻസ് കാർ വാങ്ങാൻ ഈ മാസം ആറിനാണ് സുഹൃത്തിനൊപ്പം നഗരത്തിലെത്തിയത്. നേരത്തേ കാർബ്രോക്കറെന്ന് പരിചയപ്പെടുത്തിയ രാജ്കുമാർ എന്നയാളാണ് ഇവരെ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നത്. കോറമംഗലയിലെ ഹോട്ടലിൽവെച്ച് സുനിൽകുമാർ രാജ്കുമാറുമായി കൂടിക്കാഴ്ച നടത്തുകയും 20 ലക്ഷം രൂപ കൈമാറുകയുമായിരുന്നു. ഇതോടെ കാറുമായി ഉടൻ തിരിച്ചെത്താമെന്നറിയിച്ച് രാജ്കുമാർ ഹോട്ടലിൽനിന്ന് പുറത്തേക്കു പോയി. ഏറെനേരം കഴിഞ്ഞിട്ടും ഇയാൾ തിരിച്ചെത്താതായതോടെ മൊബൈലിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. 


SSLC പരീക്ഷഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 CLICK HERE 🖱️



സമീപപ്രദേശങ്ങളിൽ ഇയാൾക്കുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് സുനിൽകുമാറും സുഹൃത്തും ചേർന്ന് കോറമംഗല പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തിവരുകയാണെന്ന് കോറമംഗല പോലീസ് അറിയിച്ചു. വാഹന ഇടപാടുകളുമായി ബന്ധപ്പെട്ട് നഗരത്തിൽ ഒട്ടേറെ തട്ടിപ്പുകളാണ് നടക്കുന്നത്. ഉപയോഗിച്ച വാഹനങ്ങൾ വിൽക്കാൻ സഹായിക്കുന്ന വെബ്‌സൈറ്റിൽ പരസ്യം നൽകിയുള്ള തട്ടിപ്പുകളും വർധിച്ചുവരുകയാണ്. വാഹനം വാങ്ങാൻ ഉപഭോക്താക്കളെത്തുമ്പോൾ പണം തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങളുടെ പതിവ്. വാഹനം വിൽക്കാനെത്തുന്നവരും തട്ടിപ്പിന് ഇരയായ സംഭവങ്ങൾ നഗരത്തിലുണ്ടായിട്ടുണ്ട്.

SSLC പരീക്ഷഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👉 CLICK HERE 🖱️


Post a Comment

Previous Post Next Post