ബംഗ്ലാദേശില്‍ കോവിഡ് ലോക്ഡൗണില്‍ റാണി എന്ന കുഞ്ഞന്‍ പശുകുട്ടിയാണ് താരം. വെറും 51 സെന്റിമീറ്റര്‍ (20 ഇഞ്ച്) ആണ് റാണിയുടെ പൊക്കം. 23 മാസം പ്രായമുള്ള പശു വലുപ്പം കൊണ്ട് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ്.
66 സെന്റിമീറ്റര്‍ (26 ഇഞ്ച്) നീളവും 26 കിലോഗ്രാം (57 പൗണ്ട് ) തൂക്കവുമാണ് റാണിക്കുള്ളത്. നിലവില്‍ ഗിന്നസ് റെക്കോര്‍ഡിലുള്ള ഏറ്റവും ചെറിയ പശുവിനേക്കാള്‍ 10 സെന്റീമീറ്റര്‍ കുറവാണ് റാണിക്കെന്നാണ് ഉടമകള്‍ പറയുന്നത്. ബംഗ്ലാദേശിലെ ധാക്കയ്ക്ക് അടുത്തുള്ള ചാരിഗ്രാമിലെ ഫാമിലാണ് റാണിയുള്ളത്.
പശുക്കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കൊവിഡ് കാലമാണെന്ന ചിന്തയില്ലാതെ ഫാമില്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും ചെറിയ പശുവുള്ളത് കേരളത്തിലാണ്. വെച്ചൂര്‍ ഇനത്തിലുള്ള മാണിക്യം, ഉയരം 61 സെന്റി മീറ്റര്‍ ആണ്. 2015ലാണ് ലോകത്തെ ഏറ്റവും ചെറിയ പശുവെന്ന ഗിന്നസ് റെക്കോര്‍ഡ് മാണിക്യത്തിന് ലഭിച്ചത്.
റാണി ഒരു ഭൂട്ടി അഥവാ ഭൂട്ടാനീസ് പശുവാണ്. ഫാമിലെ മറ്റ് ഭൂട്ടി പശുക്കള്‍ക്ക് റാണിയുടെ ഇരട്ടി വലുപ്പമുണ്ട്. ജനിതക ബീജസങ്കലനത്തിലൂടെയാണ് റാണിയുടെ ജനനമെന്നും ഇതിലും വലുതാകാന്‍ സാധ്യതയില്ലെന്നും ഈ പ്രദേശത്തെ സര്‍ക്കാര്‍ വെറ്റിനേറിയന്‍ സജേദുല്‍ ഇസ്ലാം അഭിപ്രായപ്പെട്ടു.
Post a Comment