സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമനെ കോവിഡ് ഡേറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറായി നിയമിച്ചു. സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണം, ഓക്‌സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സൗകര്യം തുടങ്ങിയവ ആഴ്ചയില്‍ വിശകലനം ചെയ്യുക എന്നതാണ് കോവിഡ് ഡേറ്റ മാനേജ്‌മെന്റ് നോഡല്‍ ഓഫിസറുടെ ചുമതല. കെ എം ബഷീര്‍ വിടവാങ്ങി രണ്ട് വര്‍ഷം തികയാനിരിക്കെയാണ് ശ്രീറാമിന് പുതിയ പദവി നല്‍കുന്നത്.
ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ആയ ശ്രീറാമിനെ നേരത്തെ വിവാദത്തെ തുടര്‍ന്നു മറ്റു ചുമതലകളില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ഫാക്ട് ചെക് വിഭാഗത്തില്‍ ശ്രീറാമിന് നിയമനം നല്‍കിയത് വലിയ വിവാദമായിരുന്നു. തുടര്‍ന്നാണ് അവിടെ നിന്നും മാറ്റിയത്. തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു ജോലിക്കു നിയോഗിച്ചപ്പോഴും പ്രതിഷേധത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ തിരിച്ചു വിളിച്ചിരുന്നു.
2019 ഓഗസ്റ്റ് 3നാണ് കെ എം ബഷീര്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. പെണ്‍ സുഹൃത്തിനെയും കൂട്ടി മദ്യലഹരിയില്‍ ശ്രീറാം ഓടിച്ച കാര്‍ റോഡരികില്‍ ബൈക്കില്‍ ഇരിക്കുകയായിരുന്ന ബഷീറിനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. കേസിനെത്തുടര്‍ന്നു സസ്‌പെന്‍ഷനിലായിരുന്ന ശ്രീറാമിനെ 2020 മാര്‍ച്ചിലാണു സര്‍വീസില്‍ തിരിച്ചെടുത്തത്.
Post a Comment