രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യമെഗാ പുനഃസംഘടനയുടെ ഭാഗമായി 43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പുതുമുഖങ്ങളുണ്ട്.
ഇതോടെ മോദി മന്ത്രിസഭയില്‍ 73 അംഗങ്ങളാകും. ഇവരില്‍ പകുതിയും പുതുമുഖങ്ങളാണ്. ഏഴ് പേര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചു. സത്യപ്രതിജ്ഞ ചെയ്തവര്‍:
നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍, ഡോ.വീരേന്ദ്ര കുമാര്‍, ജ്യോതിരാദിത്യ സിന്ധ്യ, രാമചന്ദ്ര പ്രസാദ് സിംഗ്, അശ്വിനി വൈഷ്ണവ്, പശുപതി പരസ്, കിരണ്‍ റിജിജു, രാജ്കുമാര്‍ സിംഗ്, ഹര്‍ദീപ് സിംഗ് പുരി, മന്‍സുഖ് മാണ്ഡവ്യ, ഭൂപേന്ദര്‍ യാദവ്, പര്‍ഷോത്തം രൂപാല, ജി കിശന്‍ റെഡ്ഢി, അനുരാഗ് സിംഗ് ഠാക്കൂര്‍, പങ്കജ് ചൗധരി, അനുപ്രിയ സിംഗ് പട്ടേല്‍, ഡോ.സത്യ പാല്‍ സിംഗ് ഭാഗേല്‍, രാജീവ് ചന്ദ്രശേഖര്‍, ശോഭ കരന്ദലജെ, ഭാനുപ്രതാപ് സിംഗ് വര്‍മ, ദര്‍ശന വിക്രം ജര്‍ദോഷ്, മീനാക്ഷി ലേഖി, അന്നപൂര്‍ണ ദേവി, എ നാരായണസ്വാമി, കൗശല്‍ കിഷോര്‍, അജയ് ഭട്ട്, ബി എല്‍ വര്‍മ, അജയ് കുമാര്‍, ചൗഹാന്‍ ദേവുസിന്‍ഹ്, ഭഗവന്ദ് ഖുബ, കപില്‍ മോരീശ്വര്‍ പാട്ടീല്‍, പ്രതിമ ഭൗമിക്, ഡോ.സുഭാഷ് സര്‍ക്കാര്‍, ഡോ.ഭഗവത് കിഷണ്‍റാവു കരാദ്, ഡോ.രജികുമാര്‍ രഞ്ജന്‍ സിംഗ്, ഡോ.ഭാരതി പ്രവീണ്‍ പവാര്‍, ബിശേശ്വര്‍ ടുഡു, ശന്തനു ഠാക്കൂര്‍, ഡോ.മുഞ്ഞപാര മഹേന്ദര്‍ഭായ്, ജോണ്‍ ബര്‍ള, ഡോ.എല്‍ മുരുകന്‍, നിതീഷ് പ്രമാണിക്.
Post a Comment