യുവതീ യുവാക്കള്‍ക്ക് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലും വരുമാനവും നല്‍കും: മന്ത്രി എം വി ഗോവിന്ദന്‍




തിരുവനന്തപുരം : കോവിഡ് 19 ന്റെ പശ്ചാത്തലത്തില് തൊഴില്രഹിതരായ യുവജനങ്ങള്ക്ക് വരുമാനം ഉറപ്പുവരുത്താന് അഭ്യസ്ത വിദ്യരായ യുവതീ-യുവാക്കളെ അയ്യന്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില് ഉള്പ്പെടുത്താനുള്ള നടപടികള് സ്വീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന് മാസ്റ്റര് പറഞ്ഞു.

യുവതീ-യുവാക്കളെ സ്വകാര്യ സംരംഭങ്ങളില് അപ്രന്റീസുകളോ, ഇന്റേണുകളോ ആയി ജോലി നല്കിയാല് സംരംഭകര്ക്ക് തൊഴിലുറപ്പ് കൂലി സബ്സിഡിയായി നല്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുക. അപ്രന്റീസുകളായും മറ്റും പോകുന്ന യുവാക്കള്ക്ക് പൈസയൊന്നും ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുന്നതോടെ ജോലി ചെയ്യുന്ന യുവജനങ്ങള്ക്ക് ബാങ്ക് അക്കൗണ്ട് വഴി സംരംഭകര് കൂലി നല്കുന്ന രീതിയുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി. നൂതനമായ ഇത്തരം നടപടികളിലൂടെ കോവിഡ് കാലത്ത് കുടുംബങ്ങളിലുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനാണ് സര്ക്കാര് ശ്രമിക്കുന്നതെന്നും തൊഴില് രഹിതരായ യുവജനങ്ങള്ക്കും സംരംഭകര്ക്കും തൊഴിലുറപ്പ് പദ്ധതിയുടെ ഈ നടപടിയിലൂടെ ആശ്വാസമേകുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post