കൊടകര കള്ളപ്പണ കേസ്: കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായി; മുദ്രാവാക്യം വിളികളുമായി അനുഗമിച്ച് അണികൾ; arrested surendran


തൃശൂർ: 

കൊടകര കള്ളപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹാജരായി. തൃശൂർ പോലീസ് ക്ലബിലാണ് സുരേന്ദ്രൻ ഹാജരായത്. ബിജെപി നേതാക്കളോടൊപ്പമാണ് കെ സുരേന്ദ്രൻ ചോദ്യം ചെയ്യലിന് ഹാജരായത്. ബിജെപി പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലാണ് ചോദ്യം ചെയ്യൽ. വൻ സുരക്ഷാ സന്നാഹമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

നേരത്തെ, ജൂലൈ 6ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നുവെങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. ആദ്യം ഹാജരാകില്ലെന്ന് നിലപാട് എടുത്ത സരേന്ദ്രൻ പിന്നീട് ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് അറിയിക്കുകയായിരുന്നു.


തന്നെ ചോദ്യം ചെയ്യലിന് വിളിച്ചത് രാഷ്ട്രീയ നാടകത്തിൻറെ ഭാഗമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. വാദിയുടെ കോൾ രേഖകൾ പരിശോധിച്ച് ആളുകളെ ചോദ്യം ചെയ്യാൻ വിളിക്കുന്നത് കേരള ചരിത്രത്തിൽ ആദ്യമായാണ്. രാഷ്ട്രീയ യജമാനൻമാരെ തൃപ്തിപ്പെടുത്താനാണ് ഈ നീക്കമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ചോദ്യം ചെയ്യലിന് ഹാജരായ സുരേന്ദ്രനെ ബിജെപി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു കൊണ്ട് അനുഗമിച്ചിരുന്നു. കേസിൽ തുടക്കം മുതൽ നിരവധി ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്യാൻ വിളിച്ചിരുന്നത്.


Post a Comment

Previous Post Next Post