കടകള്‍ തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യത്തോട് മുഖംതിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുപ്പ് വ്യാപാരികള്‍. വ്യാഴാഴ്ച കടകള്‍ തുറക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലും വലിയ ഭീഷണി മുമ്പുണ്ടായിട്ടുണ്ട്. വ്യാപാരികളുടെ ആവശ്യം ന്യായമാണ് എന്ന് മുഖ്യമന്ത്രി പറയുന്നു
എന്നാല്‍ കടകള്‍ തുറക്കരുതെന്നും നിര്‍ദേശിക്കുന്നു. ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടാല്‍ അത് അംഗീകരിക്കാന്‍ മടിയെന്തിന് എന്നും നസറുദ്ദീന്‍ ചോദിച്ചു. സര്‍ക്കാരുമായുള്ള യുദ്ധ പ്രഖ്യാപനമല്ലിത്. ജീവിക്കാന്‍ വേണ്ടിയാണ് കടകള്‍ തുറക്കുന്നത്. കോഴിക്കോട് എന്തിനായിരുന്നു സമരം എന്ന് എല്ലാവര്‍ക്കുമറിയാം. കമ്യൂണിസ്റ്റുകള്‍ക്ക് സമരത്തെ അംഗീകരിക്കാതിരിക്കാന്‍ സാധിക്കുമോ എന്നും നസറുദ്ദീന്‍ ചോദിച്ചു.
അതേസമയം, കൊവിഡ് മാനദണ്ഡങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടിയാണ് വ്യാപാരി വ്യവസായി സമിതി അധ്യക്ഷനും മുന്‍ എംഎല്‍എയുമായ വികെസി മമ്മദ് കോയ രംഗത്തുവന്നത്. ആഴ്ചയില്‍ ഒരു ദിവസം തുറക്കുമ്പോള്‍ ബാക്കിയുള്ള ദിവസങ്ങളിലുള്ളവരെല്ലാം കൂടി ആ ദിവസം കടയിലെത്തുകയാണ്. ഇത് വലിയ ആള്‍ക്കൂട്ടത്തിന് കാരണമാകുന്നു. കൊവിഡ് മാനദണ്ഡം പാലിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് അപ്പോഴുണ്ടാകുക.
എല്ലാ ദിവസവും നിശ്ചിത സമയം തുറക്കാനുള്ള അനുമതി നല്‍കുകയാണ് വേണ്ടത്. ഉദ്യോഗസ്ഥര്‍ മാത്രം ചര്‍ച്ച ചെയ്താണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. പകരം വ്യാപാരികളുടെ അഭിപ്രായം കൂടി ആരായേണ്ടതുണ്ടെന്നും മമദ് കോയ അഭിപ്രായപ്പെട്ടു. കളക്ട്രേറ്റിന് മുമ്പില്‍ സമരത്തിലാണ് ഇടതു അനുകൂല വ്യാപാരികളുടെ സംഘടനയായ വ്യാപാര വ്യവസായ സമിതി.
കോഴിക്കോട് ഇന്ന് വ്യാപാരികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. മന്ത്രി എകെ ശശീന്ദ്രനും കളക്ടറും ഉള്‍പ്പെടെയുള്ളവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. മുഖ്യമന്ത്രി പരുക്കമായി പ്രതികരിച്ചതാണ് നിലവിലെ വിവാദത്തിന് കാരണം. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. വ്യാപാരികള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ഇരുവരും വ്യക്തമാക്കിയത്.
Post a Comment