തിങ്കളാഴ്ച മുതല്‍ ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും പുനരാരംഭിക്കും driving


തിരുവനന്തപുരം: 

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും ജൂലൈ 19 തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണ്ണമായി പാലിച്ചു കൊണ്ടുവേണം ടെസ്റ്റും പരിശീലനവും നടത്തേണ്ടതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.


പരിശീലന വാഹനത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ ഒരു സമയം ഒരു പഠിതാവ് മാത്രമെ പാടുള്ളൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തണമെന്ന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ സാഹചര്യത്തിലാണ് ഡ്രൈവിങ് ടെസ്റ്റുകളും പരിശീലനവും നിര്‍ത്തിവെച്ചത്.


Post a Comment

Previous Post Next Post