ഭൂവനേശ്വര്‍| ഒഡീഷയില്‍ സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനം.10,12 ക്ലാസുകളാണ് ആരംഭിക്കുന്നത്. ജൂലൈ 26 മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സത്യബ്രത സാഹു അറിയിച്ചു.
സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി എല്ലാ അധ്യാപകരും കൊവിഡ് വാക്സിന്‍ സ്വീകരിക്കണമെന്നും സാഹു നിര്‍ദേശിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത മോശമായതിനാല്‍ 40 ശതമാനം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഓണ്‍ലൈന്‍ ക്ലാസ് പ്രയോജനപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
Post a Comment