ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലിനിടെ വീരമൃത്യു വരിച്ച മലയാളി ജവാന്‍ നായിബ് സുബേദാര്‍ എം ശ്രീജിത്തിന്റെ മൃതദേഹം സംസ്‌ക്കരിച്ചു. കൊയിലാണ്ടി പൂക്കാട് പടിഞ്ഞാറേതറയിലെ കുടുംബ വീട്ടിലായിരുന്നു സംസ്‌കാരം. രാവിലെ ഏഴ് മണിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി വനംമന്ത്രി എ കെ ശശീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവ റാവു എന്നിവര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശ്രീജിത്തിന്റെ കുടുംബവീട് സ്ഥിതി ചെയ്യുന്ന സ്ഥലം കാറ്റഗറി സി വിഭാഗത്തില്‍പ്പെട്ട സ്ഥലമായതിനാല്‍ കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പൊതുദര്‍ശനം വേണ്ടെന്ന് വച്ചിരുന്നു.ഇന്നലെ രാത്രി സുലൂര്‍ എയര്‍ ഫോഴ്‌സ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം കോയമ്പത്തൂര്‍ മിലിട്ടറി സ്റ്റേഷന്‍ കമാണ്ടറും വ്യോമസേനാ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്. കോയമ്പത്തൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് മൃതദേഹം രാത്രിയോടെ കൊയിലാണ്ടിയിലെ വീട്ടിലെത്തിച്ചത്.
Post a Comment