മുഖ്യമന്ത്രിയുടെ ഡല്‍ഹി യാത്ര സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ;സതീശന്‍



തിരുവനന്തപുരം 

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതിന്റെ ഭാഗമാണ് പ്രധാന മന്ത്രിയുമായുള്ള അദ്ദേഹത്തിന്റെ കൂടിക്കാഴ്ചയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കൊടകര കുഴല്‍പ്പണക്കേസ് മുന്നോട്ട് വച്ച് സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനാണ് ശ്രമം. കുഴല്‍പ്പണക്കേസില്‍ അന്വേഷണം പ്രഹസനമാണെന്ന് ഹൈക്കോടതി വരെ പരോക്ഷമായി അഭിപ്രായപ്പെട്ടു കഴിഞ്ഞു.
നിഗൂഢതകള്‍ ബാക്കിവച്ചിരിക്കുകയാണ് അന്വേഷണ സംഘമെന്ന കോടതി നിരീക്ഷണം ശരിയാണെന്നും സതീശന്‍ പറഞ്ഞു.

കേരളത്തിലെ വാക്സീന്‍ ദൗര്‍ലഭ്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി മുഖ്യമന്ത്രി ചര്‍ച്ച ചെയ്തിട്ടില്ല. കൊവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികള്‍ക്ക് ആനുകൂല്യം നല്‍കുന്നത് സംബന്ധിച്ച കാര്യവും കേരളം അഭിമുഖീകരിക്കുന്ന ജി എസ ടി ഉള്‍പ്പടെയുളള വിഷയങ്ങളും പ്രധാന മന്ത്രിയുമായി ചര്‍ച്ച ചെയ്തില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.


Post a Comment

Previous Post Next Post