ഭര്‍ത്താവിന്റെ സഹോദരന്‍ യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു; ഗുരുതരമായി പൊളളലേറ്റ് യുവതി

തിരുവനന്തപുരം പോത്തന്‍കോട്ട് യുവതിയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം. പണിമൂലം സ്വദേശിയായ വൃന്ദയെ ആണ് ഭര്‍ത്താവിന്റെ സഹോദരന്‍ സിബിന്‍ ലാല്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമത്തില്‍ കൈക്കും വയറിനും ഗുരുതരമായി പൊളളലേറ്റ ഇവരെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

വൃന്ദ ജോലി ചെയ്തിരുന്ന തയ്യല്‍കടയിലെത്തി സിബിന്‍ ലാല്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന പെട്രോളെടുത്ത് ഇവരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. പിന്നീട് പന്തം കൊളുത്തി ഇവരുടെ ദേഹത്തേക്ക് എറിയുകയും ചെയ്തു. ആക്രമണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വിഷം കഴിച്ചിട്ടുണ്ടെന്ന് സിബിന്‍ലാല്‍ പറഞ്ഞതനുസരിച്ച് ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കുകളാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post