പച്ചവാഴക്കുലകള്‍ മോഷ്ടിച്ച് മഞ്ഞപെയിന്റടിച്ച് പഴുത്ത വാഴക്കുലകളാണെന്ന് പറഞ്ഞു തട്ടിപ്പ് നടത്തിയ രണ്ടുപേരെ കമ്പംമേട് പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടില്‍ എബ്രഹാം വര്‍ഗീസ്(49), നമ്മനശേരി റെജി(50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കന്യാകുമാരി സ്വദേശി പോള്‍സണ്‍ സോളമന്റെ കമ്പംമേടുളള തോട്ടത്തില്‍ നിന്നാണ് ഇവര്‍ വാഴക്കുലകള്‍ മോഷ്ടിച്ചിരുന്നത്. തുടക്കത്തില്‍ ഒന്നോ രണ്ടോ വാഴക്കുലകള്‍ മോഷ്ടിച്ച പ്രതികള്‍ പിന്നീട് ഇത് സ്ഥിരമാക്കി. ഏഴു മാസത്തോളമായി ഇവര്‍ നടത്തിയ മോഷണത്തിലൂടെ ഏകദേശം 98000 രൂപ വില വരുന്ന വാഴക്കുലകളാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞത്.
മോഷണം തടയാന്‍ തോട്ടത്തില്‍ സൂപ്പര്‍വൈസറെ വരെ നിയമിച്ചിട്ടു വരെ മോഷണം വര്‍ധിച്ചതോടെയാണ് പോള്‍സണ്‍ പൊലീസില്‍ പരാതി നല്‍കിയത്. പെയിന്റടിച്ച വാഴക്കുല വാങ്ങി തട്ടിപ്പിനിരയായ കൊച്ചറയിലെ ഒരു വ്യാപാരി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.
Post a Comment