പിസി ജോര്‍ജ്ജ് മറുപടി അര്‍ഹിക്കുന്നില്ല'; തുറന്നടിച്ച് വീണ ജോര്‍ജ്ജ്

പിസി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. പരാതി നല്‍കിയ അഭിഭാഷകന്‍ സമാന വിഷയങ്ങളില്‍ മുന്‍പും ഇടപെട്ടിട്ടുള്ള ആളാണെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു. ക്രൈം സ്റ്റോറി എന്ന എഫ്ബി പേജിന് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ് വീണാ ജോര്‍ജിനെതിരെ അശ്ലീലപരാമര്‍ശങ്ങള്‍ നടത്തിയത്. ഹൈക്കോടതി അഭിഭാഷകന്റെ പരാമര്‍ശത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. പിസി ജോര്‍ജ് സ്ത്രീത്വത്തെ അപമാനിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

പിസി ജോര്‍ജിന്റെ വിവാദപരാമര്‍ശം ഇങ്ങനെ: ''സംസ്ഥാനത്തിന് അപമാനമാണ് വീണാ ജോര്‍ജെന്ന ആരോഗ്യമന്ത്രി. സംശയം വേണ്ട. എന്തൊരു കഷ്ടകാലമാണെന്നാലോചിക്കണം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ രോഗികളുള്ള നാടായി കേരളത്തെ മാറ്റിയെടുത്തതിന് വീണാ ജോര്‍ജിന് അവാര്‍ഡ് കിട്ടും. അവര് ടീവീല് എന്നും വരുന്നതെന്തിനാ? അവരുടെ സൗന്ദര്യം കാണിക്കാന്‍ വരികയാ. എന്നാ സൗന്ദര്യം, ആരുടെ സൗന്ദര്യം? എയ്ജ് ഇത്ര ആയില്ലേ. കിളവിയാണെന്ന് ചിന്തിക്കേണ്ടേ അവര്‍. ആരെ കാണിക്കാനാ, ആര്‍ക്കു വേണ്ടിയാ ഇതൊക്കെ, കാണിക്കേണ്ടവരെ കാണിക്കുന്നുണ്ടെന്നാ. അത് ജനങ്ങളെ കാണിക്കണ്ടല്ലോ. കോവിഡ് പിടിച്ചു ജനങ്ങള്‍ മരിക്കുമ്പോ ചിരിച്ചുകൊണ്ടിരിക്കുകയല്ലേ. എങ്ങനെ അവര്‍ക്ക് ചിരിക്കാന്‍ പറ്റുന്നു. എനിക്ക് ചിന്തിക്കാന്‍ പോലും പറ്റുന്നില്ല

Post a Comment

Previous Post Next Post